May 19, 2024

ലോക ക്ഷയരോഗ ദിനാചരണം: വയനാട്ടിൽ വൈവിധ്യമാര്‍ന്ന പരിപാടികള്‍: ബൈക്ക് റാലി നടത്തി.

0
Ksheya Roga Bothavalkarana Sandhesa Bullet Rally Adm K Ajeesh Flagoff Cheyunnu
ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ഇന്ന് (മാര്‍ച്ച് 20) ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വായുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. അഗതിമന്ദിരങ്ങളും ആദിവാസി കോളനികളും കേന്ദ്രീകരിച്ച് നാളെ ക്ഷയരോഗ നിര്‍ണയ ക്യാമ്പുകളുണ്ടാവും. 22ന് മാനന്തവാടി ടൗണ്‍ഹാളില്‍ ആദിവാസി മൂപ്പന്മാരുടെ സംഗമവും 23ന് കല്‍പ്പറ്റ വുഡ്‌ലാന്റ് ഹോട്ടലില്‍ ക്ഷയരോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ശില്‍പശാലയും നടക്കും. വൈകീട്ട് ഏഴുമുതല്‍ രാത്രി 10 വരെ വള്ളിയൂര്‍ക്കാവ് ക്ഷേത്രപരിസരത്ത് കലാപരിപാടികള്‍ അരങ്ങേറും. 24ന് രാവിലെ എട്ടിന് കല്‍പ്പറ്റ ചുങ്കം ജങ്ഷനില്‍ ലോക ക്ഷയരോഗ ദിന റാലിയും എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ നടക്കുന്ന സംസ്ഥാനതല പരിപാടിയോടനുബന്ധിച്ച് കലാപരിപാടികളും നടക്കും. ആദിവാസി യുവാക്കള്‍ക്കുളള സെമിനാറും മാധ്യമ ശില്‍പശാലയും ഇതിനകം പൂര്‍ത്തിയായി. ഇന്നലെ കല്‍പ്പറ്റ മുതല്‍ മാനന്തവാടി വരെ ക്ഷയരോഗ ബോധവല്‍ക്കരണ ബൈക്ക് റാലി നടത്തി. കലക്ടറേറ്റ് പരിസരത്ത് എ.ഡി.എം കെ. അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ആര്‍ .രേണുക, മാസ് മീഡിയ ഓഫീസര്‍ കെ . ഇബ്രാഹിം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *