September 5, 2026

അര്‍ച്ചനാപുഷ്പം കവിതാസമാഹാരം പുസ്തക പ്രകാശനം ഇന്ന്

0
IMG-20190320-WA0000
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍
ഉണ്ണികൃഷ്ണന്‍ കൊയിലേരിയുടെ പ്രഥമ കവിതാ സമാഹാരം
അര്‍ച്ചനാ പുഷ്പം പ്രകാശനം ചെയ്യപ്പെടുകയാണ്…
ഉണ്ണിയുടെ മനസ്സിലെ ഓളപരപ്പില്‍ ആഞ്ഞടിച്ച
അക്ഷരകൂട്ടങ്ങളെ ആവാഹിച്ചെടുത്ത് കവിതാശീലുകളാക്കി
വായനക്കാര്‍ക്കായി സമര്‍പ്പിക്കപ്പെടുകയാണ്.
വളളിയൂരമ്മയുടെ തിരുസന്നിധിയില്‍ 2019 മാര്‍ച്ച് 20
ബുധനാഴ്ച രാത്രി 8 മണിക്ക് എഴുത്തുകാരനും,
വളളിയൂര്‍ക്കാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റിയുമായ
. ഏച്ചോം ഗോപി പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുന്നു.
ഉത്സവാഘോഷകമ്മി പ്രസിഡണ്ടും, മുന്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ
അഡ്വ.എം.വേണുഗോപാല്‍ പുസ്തകം ഏറ്റുവാങ്ങുന്നു.
പുസ്തകംപരിചയപ്പെടുത്തികൊണ്ട് മുന്‍ ഡി.ഇ.ഒ.
എം.ആര്‍. പങ്കജാക്ഷന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും
സംസ്ഥാന ലൈബ്രറികൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍
.പി.കെ. സുധീര്‍ സന്ദേശം നല്‍കും
പ്രസ്തുത പരിപാടിയിലേക്ക് താങ്കളെ ആദരപൂര്‍വ്വം
ക്ഷണിക്കുന്നു.
തുടര്‍ന്ന് രാത്രി 8.30ന്
കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ ഉദയ കലാമൃത്
അവതരിപ്പിക്കുന്ന നാടന്‍ പാട്ട് കലാസന്ധ്യ ആഘോഷകമ്മിറ്റി സ്റ്റേജില്‍ നടത്തപ്പെടും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *