April 27, 2024

വോട്ടുവണ്ടി നാളെ പ്രയാണം തുടങ്ങും

0
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിപുലമായ  പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബോധവത്കരണവുമായി  വോട്ടുവണ്ടി വ്യാഴാഴ്ച (മാര്‍ച്ച് 21) മുതല്‍ ജില്ലയില്‍ പ്രയാണം തുടങ്ങും. വൈകിട്ട് നാലിന് പുതിയബസ്റ്റാന്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ വോട്ടുവണ്ടി ഫ്ലാഗ്  ഓഫ് ചെയ്യും.  അംബാസിഡര്‍മാരായി തിരഞ്ഞെടുത്തവരെ അണിനിരത്തിയാണ് വോട്ടുവണ്ടിയുടെ ആദ്യയാത്ര. ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പ്രതിനിധീകരിച്ച് ഡോ. കൃഷ്ണപ്രിയ, മുതിര്‍ന്ന വോട്ടറും സ്വാതന്ത്രസമര സേനാനിയുമായ എ.എസ്.നാരായണപിള്ള, ഇന്ത്യന്‍ ക്രിക്കറ്റര്‍ സജ്‌ന, പാരമ്പര്യ കര്‍ഷകനായ ചെറുവയല്‍ രാമന്‍ കന്നി വോട്ടറായ നാഷണല്‍ യൂത്ത് പാര്‍ലമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജോസഫ് ജെയിംസ്,  ട്രാന്‍സ്‌ജെന്റര്‍ വോട്ടര്‍ ബൈജു സോണി എന്നിവരാണ് ഇത്തവണത്തെ അംബാസിഡര്‍മാര്‍. കോളനികള്‍, കോളേജുകള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വോട്ടുവണ്ടി ബോധവല്‍ക്കരണ യാത്ര നടത്തും. സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, എഡിഎം കെ അജീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *