September 4, 2026

അനധികൃത എല്‍.പി.ജി. വില്‍പന: ഡീലര്‍മാര്‍ പരാതി നല്‍കും

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിലെ അംഗീകൃത എല്‍.പി.ജി. വിതരണക്കാരുടെ സംഘടനയായ വയനാട് എല്‍.പി.ജി. ഡീലേഴ്‌സ് അസോസിയേഷന്‍ 2019 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് എം.എസ്. വിശ്വനാഥന്‍, കെ.ബി. ഫൗസല്‍ -സെക്രട്ടറി, സ്റ്റീഫന്‍ മാത്യു – ട്രഷറര്‍. ജില്ലയില്‍  എക്‌സ്‌പ്ലോസിവ് ലൈസന്‍സ്, ഗോഡൗണ്‍, മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയില്ലാതെ അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലക്ക് പുറത്ത് നിന്ന് വന്ന് ഉപഭോക്താക്കളെ കബളിപ്പിച്ചു കൊണ്ട് വിതരണം നടത്തുന്നവര്‍ക്കെതിരെയും അതിനു കൂട്ടുനില്‍ക്കുന്ന ഓയില്‍ കമ്പനികള്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട്  ജില്ലാ ഭരണകൂടത്തിനും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും പരാതി നല്‍കാനും  തീരുമാനിച്ചു. എം.എസ്. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ഗ്യാസ് ഏജന്‍സി പ്രതിനിധികളായ സണ്ണി കല്‍പ്പറ്റ, സലീം കുളങ്ങരത്ത്, സത്യന്‍, അനിത, മാത്യൂസ്, മുഹമ്മദ് ശ്യാംജിത്ത്, എം. നസീര്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *