August 13, 2026

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണം: കെപിഎസ്ടിഎ

0
kpsta
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ലയനം നടത്തണമെന്ന പ്രതിലോമ നിര്‍ദേശം അടങ്ങിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്നു കെപിഎസ്ടിഎ ജില്ലാ കണ്‍വന്‍ഷന്‍ അധ്യാപക സമൂഹത്തോടു ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെന്നു വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എസ്. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.സി. രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ടോമി ജോസഫ്, സുരേഷ്ബാബു വാളല്‍, കെ.ഡി. രവീന്ദ്രന്‍, എം.എം. ഉലഹന്നാന്‍, ടി.എന്‍. സജിന്‍, പി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ദേവസ്യ കുടിലില്‍ സ്വാഗതം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *