July 14, 2026

എൽഡിഎഫ‌് മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് തുറന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
എൽഡിഎഫ‌് മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് തുറന്നു
മാനന്തവാടി
എൽഡിഎഫ‌് മാനന്തവാടി മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഓഫീസ‌് എൽഡിഎഫ‌് ജില്ലാ കൺവീനർ കെ വി മോഹനൻ ഉദ‌്ഘാടനംചെയ‌്തു. തലശ്ശേരി റോഡിൽ ടാക‌്സി സ‌്റ്റാൻഡിന‌് മുൻവശത്തത്തെ കെട്ടിടത്തിലാണ‌് ഓഫീസ‌് തുറന്നത‌്. ചടങ്ങിൽ ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. തെരഞ്ഞെടുപ്പ‌് മണ്ഡലം കമ്മിറ്റി ചെയർമാൻ  പി വി സഹവേദൻ,  സിപിഐ എം ഏരിയാ സെക്രട്ടറി കെ എം വർക്കി,  വി കെ ശശിധരൻ,  പി വി പത്മനാഭൻ, ഡോ. ഗോകുൽദേവ‌്, ഷബീറലി വെള്ളമുണ്ട, ഇ എം ശ്രീധരൻ, കെ ടി വിനു എന്നിവർ  സംസാരിച്ചു. തെരഞ്ഞെടുപ്പ‌് മണ്ഡലം കമ്മിറ്റി കൺവീനർ ഇ ജെ ബാബു സ്വാഗതവും പി സൂപ്പി നന്ദിയും പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *