November 10, 2026

മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും കഞ്ചാവ് വേട്ട: ആറ് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റിൽ വീണ്ടും കഞ്ചാവ് വേട്ട. 

ബംഗ്‌ളൂരുവില്‍ നിന്നും മലപ്പുറത്തേക്ക് കൊണ്ടുവരുകയായിരുന്ന ആറു കിലോ കഞ്ചാവാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്.  മലപ്പുറം സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു  . ഇവര്‍ സഞ്ചരിച്ചിരുന്ന കാറും എക്‌സൈസ് പിടികൂടി. . ഇന്ന് പുലര്‍ച്ചെയാണ് .

 വാഹന പരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശികളായ സുജിഷ് (25), സനല്‍ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 6 കിലോ കഞ്ചാവും കണ്ടെടുത്തു. കാറിന്റെ ബംപറിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗ്‌ളുരൂവില്‍ നിന്നും കോഴിക്കോട്ടേക്കാണ് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ടു പോകുന്നതെന്ന് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എം.മജു പറഞ്ഞു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നില്‍ കണ്ട് കര്‍ശന പരിശോധനയാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നടത്തുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news