ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു:.രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ബത്തേരിയില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നലെ രാത്രി 10.15 ഓടെ ബത്തേരി പാട്ടവയല്‍ റോഡില്‍ ഡയറ്റിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കും സ്‌കൂട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കില്‍ സഞ്ചരിച്ച നമ്പി കൊല്ലി കൊട്ടക്കുനി വെള്ളാപ്പള്ളി ലോറൻസിന്റെ മകൻ ജസ്റ്റിൻ ലോറൻസ് (26 ) ആണ് മരിച്ചത്. സ്‌കൂട്ടിയില്‍ സഞ്ചരിച്ചിരുന്ന കര്‍ണ്ണാടക സ്വദേശികളായ വിനോദ്, മഹേഷ് എന്നിവര്‍ക്ക് തലയ്ക്ക് സാരമായ പരുക്കേറ്റു. ഇരുവരെയും ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബത്തേരിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും .





Leave a Reply