May 11, 2024

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും: വിശ്വസ്ത പടയാളിയായി പിൻമാറുന്നുവെന്ന് സിദ്ദിഖ് : സ്വാഗതം ചെയ്യുന്നുവെന്ന് ഐ.സി. ബാലകൃഷ്ണൻ.

0
Img 20190318 130045 1
സി.വി. ഷിബു. 

കൽപ്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കും .തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് വരെ  രാഹുൽ മത്സരിക്കും എന്ന് കേട്ടുകേൾവി ഉണ്ടായിരുന്നുവെങ്കിലും  പിന്നീട് ടി. സിദ്ദീഖിനെ യു.ഡി. എഫ്. സ്ഥാനാർത്ഥിയായി  പ്രഖ്യാപിച്ചതോടെ  അഭ്യൂഹങ്ങൾക്ക് വിരാമമായിരുന്നു. ഇന്ന് രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് രാഹുൽ വയനാട്ടിൽ മത്സസരിക്കുന്ന കാര്യം ആദ്യം സൂചിപ്പിച്ചത്. ഉച്ചയോടെ ഔദ്യോഗിക സ്ഥിരീകരണം വന്നു.  രാഹുലിന്റ വിശ്വസ്ത പടയാളിയായി പിൻമാറുകയാണന്ന് സിദ്ദിഖ് പ്രതികരിച്ചു.പ്രധാനമന്ത്രിയെ നൽകാൻ കേരളത്തിന് ലഭിച്ച സുവർണ്ണാവസരമാണന്ന് സിദ്ദിഖ് പറഞ്ഞു.      വയനാടൻ ജനതക്ക് വേണ്ടി രാഹുലിനെ സ്വാഗതം  ചെയ്യുകയാണന്ന് വയനാട് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ. എ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *