September 26, 2026

രാഹുല്‍ഗാന്ധിയുടെ വരവിനെ സ്വാഗതം ചെയ്യുന്നു: ഐ സി ബാലകൃഷ്ണന്‍ എം.എൽ.എ.

0
IMG-20190323-WA0000
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. വയനാട്ടുകാരെ സംബന്ധിച്ച് ഇതിലും വലിയ സന്തോഷമില്ല. ആദിവാസികളും, കര്‍ഷകസമൂഹവും, കര്‍ഷക തൊഴിലാളികളും പ്രതിക്ഷയോടെയാണ് രാഹുല്‍ഗാന്ധിയുടെ വരവിനെ കാത്തിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ  സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പ്രചരണ പരിപാടികള്‍ കൂടുതല്‍ ശക്തമാക്കും. രാഹുലിന്റെ വരവറിഞ്ഞ് ജനങ്ങള്‍ തികഞ്ഞ ആവേശത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ രാഹുല്‍ഗാന്ധിയെ വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ വിജയിപ്പിക്കുമെന്നും, അദ്ദേഹത്തിന്റെ വരവോടെ എല്ലാ മേഖലകളിലും സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *