April 18, 2026

സംസ്ഥാനത്തെ മികച്ച പോളി അധ്യാപകനുള്ള അവാർഡ് സദാശിവന്

0
IMG-20190324-WA0003
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ സംസ്ഥാനത്തെ മികച്ച പോളിടെക്നിക്ക് അധ്യാപകനുള്ള അവാർഡ് കെ.കെ.സദാശിവന് ലഭിച്ചു. മീനങ്ങാടി ഗവ.പോളിടെക്നിക്കിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ലക്ചററാണ്. കൽപ്പറ്റ മടിയൂർക്കുനി ചോലവയൽ കുടുംബാംഗമാണ്. എം.സി.എഫ് സ്കൂൾ അധ്യാപിക ബീനയാണ് ഭാര്യ.അശ്വിൻ (ഡിസൈൻ എൻജിനീയർ ബാംഗ്ലൂർ), അജയ് (ഡാറ്റാ സയന്റിസ്റ്റ് ബാംഗ്ലൂർ) എന്നിവർ മക്കളുമാണ്.
    2008 ൽ എയർ ഇന്ത്യയുടെ ബോൾട്ട് അവാർഡ്, 2016ൽ മികച്ച  പോളിടെക്നിക്ക് ഇന്നവേഷൻ സെൽ കോ-ഓർഡിനേറ്റർ അവാർഡ് എന്നിവ ലഭിച്ചു. സദാശിവന്റെ നേതൃത്വത്തിൽ 65 ആദിവാസി കോളനികളിൽ സോളാർ ലൈറ്റ് സ്ഥാപിക്കുകയും, കാടിനകത്തുള്ള 85 ആദിവാസി കോളനികളിൽ സോളാർ കണക്ഷൻ എത്തിക്കുകയും ചെയ്തു. പാഠ്യേതര പ്രവർത്തനങ്ങളിലും വിദ്യാർത്ഥികളെ മുന്നിലെത്തിക്കാൻ സാധിച്ചതിനുള്ള അംഗീകാരം കൂടിയാണ് അവാർഡ്. ദേശീയ സെമിനാറിൽ മൂന്ന് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. പച്ചക്കറി കൃഷിയിൽ പോളിടെക്നിക്ക് ആവിഷ്ക്കരിച്ച പോളി ടണൽ ഫാമിംഗ് ഒരു വർഷം മുഴുവൻ പച്ചക്കറി ലഭിക്കുന്ന രീതിയാണ്. ഇതു കൂടാതെ വ്യക്തിത്വ വികസന ക്ലാസ്സുകൾ, രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും, ഉദ്യോഗസ്ഥർക്കുമുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ എടുക്കാനും സദാശിവൻ സമയം കണ്ടെത്തുന്നു. ഇതിനകം 100 ൽ അധികം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *