April 17, 2026

തൃശൂർ കൊടകരയിൽ വയനാട് സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.

0
IMG-20190324-WA0118
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 

തൃശൂര്‍ കൊടകരയില്‍ കൂട്ടുകാരോടൊപ്പം കാരൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കല്ലോടി മച്ചുകുഴിയിൽ ജോസിന്റെ മകനുമായ  അശ്വിന്‍ ജോസ് (21) ആണ് മുങ്ങി മരിച്ചത്. വൈകീട്ട് ആറു മണിയോടെ ആയിരുന്നു സംഭവം.

കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴുസുഹൃത്തുക്കളോടൊപ്പമായിരുന്നു അശ്വിന്‍ കുളിക്കാനെത്തിയത്.

. മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ജോളി .സഹോദരൻ  ആഷിൻ. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *