അസംഘടിത തൊഴിൽ മേഖല പ്രത്യേക ക്ഷേമനിധി ബോർഡ് വേണം: എൻ.ഡി അപ്പച്ചൻ എക്.സ് എം.എൽ.എ.
മാനന്തവാടി: രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികൾ അസംഘടിതരാണെന്നും അവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അത് കൊണ്ട് ദേശീയ ക്ഷേമനിധി ബോർഡിന് രൂപം നൽകണമെന്ന് കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എൻ.ഡി അപ്പച്ചൻ എക്.സ് എം.എൽ.എ ആവശ്യപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലം അസംഘടിത തൊഴിലാളി കോൺഗ്രസ്സ് നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ ആലിക്കൽ അദ്ധ്യക്ഷത വഹിച്ചു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.ജില്ല കമ്മിറ്റി പ്രസിഡന്റ് ഒ.വി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പി.വി.ബാലചന്ദ്രൻ, പി.വി. ജോർജ് ,എക്കണ്ടി മൊയ്തൂട്ടി, അഡ്വ.എൻ.കെ.വർഗ്ഗീസ്, എം.ജി.ബിജു, കെ.ജെ. പൈലി, മുത്തലവി.കെ, അസീസ് വാളാട്, സുഷോഭ് ചെറുകുമ്പം, കൊല്ലിയിൽ രാജൻ, ചിന്നമ്മ ജോസ്, ഗോകുൽദാസ് കോട്ടയിൽ, പി.ചന്ദ്രൻ, കെ.വി.പോക്കർ ഹാജി, സാബു പൊന്നിയിൽ, ജോസ് പാറക്കൽ, പി.കെ.രാജൻ മാസ്റ്റർ വിനോദ് പാലിയാണ ,അസിസ് കെ.പി, എം.ജി.ബാബു, വി.കെ.ജോസ് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറിമാരായ പി.കെ.നാസ്സർ സ്വാഗതവും അശോകൻ കൊയിലേരി നന്ദിയും പറഞ്ഞു.





Leave a Reply