കരിക്കോട്ടക്കരിയുടെ എഴുത്തനുഭവങ്ങളിലൂടെ വിനോയ് തോമസ് വായനക്കാരുമായി സംവദിച്ചു.
മാനന്തവാടി:
സ്വന്തം ജീവിത പരിസരത്തിലെ സാധാരണ മനുഷ്യരുടെ വ്യഥകളും വ്യാകുലതകളും പകരുവാനാണ് രചനകളിലുടെ താൻ ശ്രമിക്കുന്നതെന്നും, നഷ്ടപ്പെടുന്ന നാട്ടറിവുകളും നാടൻ ഭാഷയും പ്രകൃതിയുടെ നാശവുമാണ് എഴുത്തിന് പ്രചോദനമാവുന്നതെന്നും, രാമച്ചി, കരിക്കോട്ടക്കി തുടങ്ങിയ കൃതികളിലൂടെ മലയാളത്തിൽ പ്രശസ്തനായ വിനോയ് തോമസ് അഭിപ്രായപ്പെട്ടു.
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ കരിക്കോട്ടക്കരി എന്ന നോവലിന്റെ ചാർച്ചാ വേളയിലാണ് അദ്ദേഹം തന്റെ എഴുത്തനുഭവങ്ങൾ പങ്കുവെച്ചത്. വരേണ്യവർഗത്തിന്റെ ഭാഷയും ജീവിതവുമാണ് നമ്മുടെ സാഹിത്യത്തിൽ വളരെക്കാലമായി ആധിപത്യം സ്ഥാപിച്ചിട്ടുള്ളത് പക്ഷെ സമീപകാലത്ത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദവും ചിന്തയും എഴുത്തിൽ തെളിയുന്നുവെന്നത് പ്രതീക്ഷ നൽകുന്നു.
റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.ആർ.രഘുനാഥൻ കരിക്കോട്ടക്കരി എന്ന നോവൽ പരിചയപ്പെടുത്തി. വടക്കൻ കേരളത്തിലെ കുടിയേറ്റ മേഖലയിലെ ജീവിതത്തിന്റെ യഥാതഥ വർണ്ണനയോടൊപ്പം ഭാഷയിലും ആഖ്യാനത്തിലും പുതിയൊരു ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് വിനോയ് തോമസെന്നും, ചർച്ചയിൽ വിലയിരുത്തപ്പെട്ടു.
ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ് അദ്ധ്യക്ഷത വഹിച്ചു.ചർച്ചാ വേദി കൺവീനർ എം.ഗംഗാധരൻ സ്വാഗതമാശംസിച്ചു.
ഡോ.കെ.രമേശൻ, വിദ്യ.എസ്.ചന്ദൻ, ഷാജി പുൽപ്പളളി, ഡോ. നീ തു ചന്ദ്രൻ ,അനിൽ കുറ്റിച്ചിറ, വി.കെ.പ്രസാദ്, അഞ്ജു ടി.ജി, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.





Leave a Reply