June 20, 2026

റോയൽ ബ്രദേഴ്സ് വയനാട്ടിൽ സെൽഫ് റൈഡ് റെന്റൽ ബൈക്ക് സേവനം തുടങ്ങി .

0
IMG-20190327-WA0000
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബൈക്കുകൾ വാടകക്ക് നൽകുന്ന റെന്റൽ ബൈക്ക് സേവനം റോയൽ ബ്രദേഴ്സ് വയനാട്ടിലും ആരംഭിച്ചു.  വയനാടിനെ അറിയാൻ റോയൽ ബ്രദേഴ്സിനൊപ്പം കേരളത്തിലെവിടെയും ഒരു ബൈക്ക് സവാരി എന്ന പേരിൽ വയനാട്ടിൽ ആദ്യമായാണ്  സെൽഫ് റൈഡ് റെന്റൽ ബൈക്ക് സേവനം ആരംഭിക്കുന്നത്. വയനാട്ടിൽ നിന്ന് വാടകക്ക് എടുക്കുന്ന ബൈക്ക്  ഇന്ത്യയിലെ 45 കേന്ദ്രങ്ങളിൽ എവിടെയും സ്റ്റോപ് ചെയ്യാമെന്ന് സി.ഇ. ഒ അഭിഷേക് ചന്ദ്രശേഖരൻ, സി.ടി.ഒ. ആകാശ് സുരേഷ്,  ..സി.ബി.ഒ. കുൽദീപ്   പുരോഹിത്, എന്നിവർ പറഞ്ഞു. വയനാട്ടിൽ കൽപ്പറ്റയിലാണ് ആദ്യ സേവന കേന്ദ്രം.


       ബാംഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  റോയൽ ബ്രദേഴ്സ്   2019 -ൽ ഇന്ത്യയിൽ ഒന്നാമതാ കാനുള്ള ശ്രമത്തിലാണെന്ന് സംരംഭകനായ സജി ആൻറണി  പറഞ്ഞു. പരാതികളും   സംശയങ്ങളും പഹരിക്കാൻ 90 19 595 595 എന്ന നമ്പറിൽ ബന്ധപ്പെടാം. ലോഞ്ചിംഗിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം എൻഫോഴ്സ്മെന്റ് ആർ.ടി. ഒ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  വയനാട് ആർ.ടി. ഒ ജെയിംസ് അധ്യക്ഷത വഹിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *