May 8, 2024

റോഡപകടങ്ങൾ കുറക്കാൻ പൊതുജനങ്ങളിൽ റോഡ് സുരക്ഷാ അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ടന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എ.കെ. രാധാകൃഷ്ണൻ

0
Img 20190327 Wa0062
കൽപ്പറ്റ: 
റോഡപകടങ്ങൾ കുറക്കാൻ പൊതുജനങ്ങളിൽ റോഡ് സുരക്ഷാ അവബോധം വർദ്ധിപ്പിക്കേണ്ടതുണ്ടന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എ.കെ. രാധാകൃഷ്ണൻ  പറഞ്ഞു.  കൽപ്പറ്റയിൽ റോയൽ ബ്രദേഴ്സിന്റെ റെന്റൽ ബൈക്ക് സവാരി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
     റോഡപകടങ്ങൾ കുറക്കാൻ എട്ട് കാര്യങ്ങൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും  ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതാണ് മരണകാരണമാകുന്ന അപകടങ്ങൾ വരുത്തി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിൽ ഏറ്റവും കുറവ് റോഡപകടങ്ങൾ വയനാട്ടിലാണങ്കിലും   കഴിഞ്ഞ ഒരു വർഷത്തിനിടെ 74 പേർക്ക് അപകട മരണം സംഭവിച്ചുവെന്നും  വയനാട് ആർ.ടി. ഒ   എം.പി. ജെയിംസ്   പറഞ്ഞു. 
       വയനാടിനെ അറിയാൻ റോയൽ ബ്രദേഴ്സിനൊപ്പം കേരളത്തിലെവിടെയും ഒരു ബൈക്ക് സവാരി എന്ന പേരിൽ വയനാട്ടിൽ ആദ്യമായാണ്  സെൽഫ് റൈഡ് റെന്റൽ ബൈക്ക് സേവനം ആരംഭിക്കുന്നത്. വയനാട്ടിൽ നിന്ന് വാടകക്ക് എടുക്കുന്ന ബൈക്ക്  ഇന്ത്യയിലെ 45 കേന്ദ്രങ്ങളിൽ എവിടെയും സ്റ്റോപ് ചെയ്യാമെന്ന് സി.ഇ. ഒ അഭിഷേക് ചന്ദ്രശേഖരൻ, സി.ടി.ഒ. ആകാശ് സുരേഷ്,  ..സി.ബി.ഒ. കുൽദീപ്   പുരോഹിത്, എന്നിവർ പറഞ്ഞു. വയനാട്ടിൽ കൽപ്പറ്റയിലാണ് ആദ്യ സേവന കേന്ദ്രം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *