July 14, 2026

തിരഞ്ഞെടുപ്പ്: സ്വീപ് വീഡിയോ പ്രകാശനം ചെയ്തു .

0
By ന്യൂസ് വയനാട് ബ്യൂറോ
തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) തയ്യാറാക്കിയ വീഡിയോ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പ്രകാശനം ചെയ്തു. വിവിധ വിഭാഗം വോട്ടര്‍മാരെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട അംബാസഡര്‍മാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ആറു വീഡിയോകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് സോഷ്യല്‍ മീഡിയകളിലൂടെയടക്കം വോട്ടര്‍മാരിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, സ്വീപ് നോഡല്‍ ഓഫിസര്‍ എന്‍. ഐ ഷാജു, സീനിയര്‍ സൂപ്രണ്ട് ഇ.സുരേഷ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *