May 2, 2024

കര്‍ഷക ആത്മഹത്യക്കുകാരണം സര്‍ക്കാരിന്റെ പിടിപ്പുകേട്: മുല്ലപ്പള്ളി

0
വയനാട്ടില്‍ വീണ്ടും ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്യാനിടവരുത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിന് ശേഷമാണ് സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും മോറട്ടോറിയുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഫലമായി കര്‍ഷകര്‍ക്ക് ഒരു ഗുണവും കിട്ടിയില്ല. മറ്റുപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ലാഘവത്തൊടെ കര്‍ഷകരുടെ പ്രശ്‌നവും കൈകാര്യം ചെയ്തതിനാലാണ് കര്‍ഷക ആത്മഹത്യ പെരുകുന്നത്.  അഖിലേന്ത്യതലത്തില്‍ കര്‍ഷക റാലികളില്‍ പങ്കെടുത്തു കൊണ്ട് കാര്‍ഷിക കടം എഴുതിതള്ളണമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളാണ്് കേരളത്തില്‍ നടക്കുന്ന ഓരോ കര്‍ഷക ആത്മഹത്യകള്‍ക്കും ഉത്തരവാദികളെന്നും മുല്ലപ്പള്ളി പറഞ്ഞു.
കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ മന്ത്രിസഭാ തീരുമാനം കര്‍ഷകരെ കബളിക്കാനുദ്ദേശിച്ചാണ്.2018 ഒക്ടോബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയം രണ്ടുമാസത്തേക്ക് കൂടി നീട്ടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിലവിലെ മോറട്ടോറിയം നിലനില്‍ക്കെ തന്നെയാണ് ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും. കൂടാതെ മോറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞാല്‍ ഓരോ കര്‍ഷകനും പലിശയും പിഴപലിശയും ചേര്‍ത്ത് ഈ തുക തിരിച്ചടക്കേണ്ട സ്ഥിതിയും നിലനില്‍ക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *