April 28, 2024

എ.ഐ.വൈ.എഫ് യൂത്ത് പാര്‍ലമെന്റ് ഏപ്രില്‍ 4 ന് കല്‍പ്പറ്റയില്‍

0
കല്‍പറ്റ: 17-ാം ലോകസഭാ തിരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്റില്‍ നിന്നും മല്‍സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.പി സുനീറിനെ വിജയിപ്പിക്കുന്നതിന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിന് എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 4-ന് വൈകീട്ട് 4 മണിക്ക് കല്‍പറ്റ വിജയ പമ്പ് പരിസരത്ത് യൂത്ത് പാര്‍ലമെന്റ് നടത്തുവാന്‍ തീരുമാനിച്ചു.രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ മുഴുവന്‍ തകര്‍ത്തു കൊണ്ട് സംഘപരിവാര്‍ ശക്തികളുടെ വര്‍ഗ്ഗീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ചെറുക്കേണ്ടതുണ്ട്. രാജ്യത്തെ വലിയ മതേതര പ്രസ്ഥാനമാണെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ശിഥിലീകരണ പദയില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. വയനാട് ലോകസഭാ മണ്ഡലത്തില്‍ കഴിഞ്ഞ 10 വര്‍ഷകാലം ലോകസഭയില്‍ പ്രതിനിധിയില്ലാത്ത അവസ്ഥയായിരുന്നു. ഈ അവസരത്തില്‍ ഇന്ത്യ മഹാരാജ്യം അതിന്റെ ജനാധിപത്യ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്തി സംരക്ഷിക്കപ്പെടുന്നതിന് ഇടതുപക്ഷ പ്രാതിനിധ്യമുള്ള ഭരണപക്ഷം അത്യന്താപേക്ഷിതമാണ്. യൂത്ത് പാര്‍ലമെന്റ് എ.ഐ.വൈ.എഫ് മുന്‍ അഖിലേന്ത്യ സെക്രട്ടറി പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, എ.ഐ.വൈ.എഫ്.സംസ്ഥാന നേതാക്കളായ പി.ഗവാസ്, കെ.കെ സമദ്,ഷെഫീര്‍ കീഴിശ്ശേരി, ജില്ലാ സെക്രട്ടറി വിനു ഐസക്, പ്രസിഡന്റ് എന്‍.ഫാരിസ്, ശ്രീജിത്ത് പനമരം, ലെനീ സാന്റാന്‍സ് ജേക്കബ്ബ് എന്നിവര്‍പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *