April 28, 2024

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വൈകരുത്: മുസ്‌ലിംലീഗ്.

0
കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതമായ നീളുന്നത് കടുത്ത ആശങ്കയുളവാക്കുന്നതായി മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം ചൂണ്ടിക്കാട്ടി. തെരഞ്ഞടുപ്പിന് കേവലം ഇരുപത്തിയഞ്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് വയനാട്ടിലെ യു.ഡി.എഫ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകരിലും അണികളിലും അസ്വസ്ഥതയും നിരാശയുമുണ്ടാക്കാന്‍ കാരണമാവും. വയനാടിന്റെ സമഗ്ര വികസനത്തിന് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാവുമെന്ന് മുസ്‌ലിംലീഗ് യോഗം വിലയിരുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാണെങ്കിലും അവരുടെ ഉജ്ജ്വല വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ യോഗം മുസ്‌ലിംലീഗ്  പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡണ്ട് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. പി.കെ അബൂബക്കര്‍, എന്‍.കെ റഷീദ്, ടി മുഹമ്മദ്, പടയന്‍ മുഹമ്മദ്, പി ഇബ്രാഹിം മാസ്റ്റര്‍, സി മൊയ്തീന്‍കുട്ടി, യഹ്‌യാഖാന്‍ തലക്കല്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *