August 14, 2026

പ്രളയാനന്തര സഹായവുമായി മദ്രാസ് വൈ.എം.സി.എ.

0
ymca
By ന്യൂസ് വയനാട് ബ്യൂറോ
'
കല്‍പ്പറ്റ: പ്രളയാനന്തര വയനാടിന് സഹായ ഹസ്തവുമായി മദ്രാസ് വൈ.എം.സി.എ. മാനന്തവാടി താലൂക്കിലെ കുഞ്ഞോം ഗവ. എല്‍.പി സ്‌കൂളിന് പുനര്‍നിര്‍മ്മാണ സഹായം, പുതിയ ക്ലാസ് മുറികള്‍, ആധുനിക രീതിയിലുള്ള ശുചി മുറികള്‍, ചുറ്റുമതില്‍ തുടങ്ങിയവ പൂര്‍ത്തീകരിക്കാനായി 36 ലക്ഷം രൂപയുടെ സഹായ പദ്ധതിയാണ് വൈ.എം.സി.എ. നടപ്പാക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തി രണ്ട് മാസത്തിനുള്ളില്‍ തീര്‍ക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു
പിന്നോക്ക ജില്ലയായ വയനാടിന് കൂടുതല്‍ വികസന പ്രവര്‍നങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനും വൈ.എം.സി.എ. തയ്യാറാണെന്ന് ഭാരവാഹികള്‍ അറിയിച്ചു 
പുതിയ ക്ലാസ്സ് മുറി നിര്‍മാണത്തിന്റെ തറകല്ലിടില്‍ കര്‍മ്മം കുഞ്ഞോം സെന്റ് ആന്റണീസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ.സെബിന്‍ നിര്‍വ്വഹിച്ചു. പ്രോജക്റ്റ്  കോഓര്‍ഡിനേറ്റര്‍ രാജീവ് ജോര്‍ജ് മദ്രാസ് അദ്ധ്യക്ഷത വഹിച്ചു. മദ്രാസ് വൈ.എം.സി.എ. ജനറല്‍ സെക്രട്ടറി അസിര്‍ പാണ്ഡ്യന്‍ പ്രോജക്റ്റ് രൂപരേഖ അവതരിപ്പിച്ചു പാസ്റ്റര്‍ ദാനിയേല്‍ എസ്.കുമാര്‍, ഗിനിയന്‍ തങ്കരാജ്, സ്റ്റാന്‍ലിന്‍ സി.എച്ച്, എല്‍ദോ ടി.കെ., മധു മത്തായി, വിനു പി.ടി. മീനങ്ങാടി, ജെയിംസ്, എം.മുസ്തഫ, കെ.ടി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *