April 28, 2024

വസന്തകുമാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷം പി പി സുനീര്‍ നാളെ പത്രിക സമര്‍പ്പിക്കും

0
Img 20190329 Wa0036
കല്‍പറ്റ:വയനാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ  സ്ഥാനാര്‍ഥി പി പി സുനീര്‍ നാളെ  പത്രിക സമര്‍പ്പിക്കും.രാവിലെ എട്ട് മണിക്ക് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ തറവാട്ടു വീട്ടിലെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കുക.കല്‍പറ്റ സര്‍വീസ് സഹകരണബാങ്ക് പരിസരത്തെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും രാവിലെ പത്തിന്  സ്ഥാനാര്‍ഥിയെ ആനയിച്ചുകൊണ്ടുള്ള പ്രകടനം ആരംഭിക്കും.തുടര്‍ന്ന് പകല്‍ 11ന് കലക്ടറേറ്റ് ഓഫീസിലെത്തി വരണാധികാരിയായ ജില്ലാ കലക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിക്കും.എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷി നേതാക്കളും പത്രികാ സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടാവും. വ്യാഴാഴ്ചയാണ് നാമനിര്‍ദ്ദേപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനം.നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഉച്ചയ്ക്ക് ശേഷം  സ്ഥാനാര്‍ഥി പി പി സുനീര്‍ കല്‍പറ്റ മണ്ഡലത്തില്‍ പര്യടനവും നടത്തും.ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പി പി സുനീര്‍  ശനിയാഴ്ച  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നടത്തുന്നതോടെ എല്‍ഡിഎഫിന്റെ മുഴുവന്‍ സംഘടനശേഷിയും തെരഞ്ഞെടുപ്പ് രംഗത്ത് പൂര്‍ണസജ്ജമാവും. സ്ഥാനാര്‍ഥിയുടെ പേരോ, ചിത്രമോ പോലും പ്രദര്‍ശിപ്പിക്കാനാവാതെ വോട്ടര്‍മാരുടെ  മുന്നില്‍ യുഡിഎഫ് നേതൃത്വം പകച്ചു നില്‍ക്കുമ്പോഴാണ്  സ്ഥാനാര്‍ഥിയും എല്‍ഡിഎഫും വോട്ടര്‍മാരുടെ മനസ്സ് കീഴടക്കുന്നത്.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി  മുന്‍തൂക്കം നേടിയ എല്‍ഡിഎഫ് പ്രഖ്യാപനം വന്ന്  മൂന്നാഴ്ചയോടടുക്കുമ്പോള്‍  മണ്ഡലത്തില്‍ പ്രചരണത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടി. സ്ഥാനാര്‍ഥി പി പി സുനീര്‍ ഇതിനകം തന്നെ മണ്ഡലത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒന്നാം വട്ട പര്യടന പരിപാടി പൂര്‍ത്തിയാക്കി.ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ച ശേഷം രണ്ടാം ഘട്ട മണ്ഡലപര്യടനവും തുടങ്ങും. ശനി, ഞായര്‍ ദിവസങ്ങളില്‍ കല്‍പറ്റ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തും.മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫിന്റെ  ഒറ്റക്കെട്ടായ  പ്രവര്‍ത്തനവും മണ്ഡലത്തെ ഇളക്കിമറിക്കുകയാണ്.ലോക്കല്‍,ബൂത്ത് തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. വീടുകള്‍ കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഒന്നാം ഘട്ടവും പൂര്‍ത്തിയായി.കണ്‍വന്‍ഷനുകളിലുംസ്ഥാനാര്‍ഥി പര്യടനത്തിലുമെല്ലാമുള്ള വന്‍ ജനപങ്കാളിത്തം എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *