June 20, 2026

എ.കെ. ആന്റണി ഏപ്രിൽ 9-ന് വയനാട്ടിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കോൺഗ്രസ് അധ്യക്ഷനും  വയനാട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം  

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എ.കെ.ആന്റണി ഒമ്പതിന് വയനാട്ടിലെത്തും. അദ്ദേഹത്തിന്റെ  കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഏപ്രില്‍ 7 ന് കാസര്‍ഗോഡ് നിന്നും തുടക്കമാകും.
സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയ കാസര്‍ഗോഡ് കല്യാട്ടിലെ കൃപേഷിന്റെയും ശരത് ലാലിന്റെയും വിടുകള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് എ.കെ.ആന്റണി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കുന്നത്.  13 ദിവസം കൊണ്ട് എല്ലാ ജില്ലകളിലും അദ്ദേഹം പര്യടനം നടത്തും.
 എട്ടാംതീയതി കണ്ണൂര്‍, 9ന് വയനാട്, 10ന് കോഴിക്കോട്,11ന് മലപ്പുറം, 12ന് പാലക്കാട്,13ന് തൃശ്ശൂര്‍, 14ന് എറണാകുളം ഇടുക്കു ജില്ലകളും,15ന് കോട്ടയം, 16ന് ആലപ്പുഴ,17ന് പത്തനംതിട്ട,18ന് കൊല്ലം, 20ന് തിരുവനന്തപുരം ജില്ലയിലും അദ്ദേഹം പര്യടനം നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *