April 29, 2024

സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ വയനാട് ലോക് സഭ മണ്ഡലം സ്ഥാനാർഥി ഉഷ. കെ.ക്ക് പിന്തുണ പ്രഖ്യാപിച്ച് ജനകീയ കൺവെൻഷൻ

0
Img 20190401 Wa0000
സിപിഐഎംഎൽ റെഡ് സ്റ്റാർ വയനാട് ലോക് സഭ മണ്ഡലം സ്ഥാനാർഥി ഉഷ. കെ.ക്ക്  പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ജനകീയ കൺവെൻഷൻ കല്പറ്റ എം. ജി. ടി.  ഹാളിൽ സംസ്ഥാന സെക്രെട്ടേറിയേറ്റ് അംഗം രവി പാലൂർ ഉൽഘാടനം ചെയ്തു.  ഫാസിസ്റ്റ് ബി ജെ പി യെ തൂത്തെറിയാനും കോർപ്പറേറ്റ് ദല്ലാളന്മാരായ ഇടതു വലതു മുന്നണികളെ പരാജയ പ്പെടുത്താനും ജനകീയ ബദലിനായി സിപിഐ എംഎൽ റെഡ് സ്റ്റാർ സ്ഥാനാർഥി ഉഷ. കെ യെ വിജയിപ്പിക്കാനുമാഹ്വാനം ചെയ്തു.  ഇടതു-വലതു -വർഗീയ മുന്നണിക്ക് ചെയ്യുന്ന ഓരോ വോട്ടും തങ്ങൾക്കെതിരായുള്ള ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിനായിരിക്കുമെന്നു അധ്യക്ഷൻ സാം പി മാത്യു ഓർമിപ്പിച്ചു.  പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എംപി കുഞ്ഞിക്കണാരൻ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിച്ചു.  പാർട്ടി ജില്ല സെക്രട്ടറി പി ടി പ്രേമാനന്ദ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം സത്യൻ നന്ദിയും പറഞ്ഞു.  സംസ്ഥാന കമ്മിറ്റി അംഗം പി എം ജോർജ്,  സ്ഥാനാർഥി ഉഷ.കെ എന്നിവരും സംസാരിച്ചു. കൺവെൻഷനിൽ നിന്നും രവി പാലൂർ കൺവീനറായും സാം പി മാത്യു ചെയർമാനായും പി ടി പ്രേമാനന്ദ് ഖജാഞ്ചിയുമായും 101 അംഗ വയനാട് മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപികരിച്ചു.   കൺവെൻഷനു ശേഷം പ്രവർത്തകർ പങ്കെടുത്ത ഉശിരൻ പ്രകടനവും കൽപറ്റയിൽ നടന്നു.  പ്രകടത്തിനു സ്ഥാനാർഥി കെ ഉഷ, കെ ജി മനോഹരൻ,  കെ വി പ്രകാശൻ,  കെ ആർ അശോകൻ,  കെ എസ് ബാബു,  ടി കെ സുജയ്‌കുമാർ,  പി കെ ബാപ്പുട്ടി,  കെ നസീറുദ്ദിൻ   എന്നിവർ നേതൃത്വം നൽകി.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *