October 21, 2026

കോളേജ് മാഗസിൻ ‘പുലയന് ‘; എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി ഏറ്റെടുത്ത് പ്രകാശനം ചെയ്തു.

0
IMG-20190902-WA0322.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:
കൂളിവയൽ ഇമാം ഗസാലി ആർട്സ് ആൻറ് സയൻസ് കോളേജിൽ പുലയന് എന്ന് പേരിട്ടതിനാൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട മാഗസിൻ പ്രകാശനം ചെയ്തു. 2016 അധ്യയന കാലയളവിലെ കോളേജ് മാഗസിൻ പ്രകാശനത്തിന് തൊട്ടു മുന്നേയാണ് മാഗസിന്റെ പേര് പുലയനെന്നത് മാറ്റണമെന്ന് എം എസ് എഫ് നേതൃത്വത്തിലുള്ള യൂണിയനും കോളേജ് മാനേജ്മെന്റും മാഗസിൻ എഡിറ്റർ മുഹമ്മദ് ജാസി റിനോടാവശ്യപ്പെട്ടത്. എം എസ് എഫ് യൂണിയൻ ഭാരവാഹിയായിരുന്ന മുഹമ്മദ് ജാസിർ തന്റെ ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന യൂണിയൻ നിലപാടിൽ പ്രതിഷേധിച്ച് എം എസ് എഫ് വിടുകയായിരുന്നു. മണ്ണിന്റെ മക്കളുടെ കഥ പറയുന്ന  കറുത്തവന്റെ രാഷ്ട്രീയം പറയുന്ന മാഗസിൻ എസ് എഫ് ഐ തീരുമാനിക്കുകയായിരുന്നു.
അടിച്ചമര്‍ത്തപ്പെട്ടവർക്ക് ആദരവ് എന്ന നിലയിലാണ് വിദ്യാര്‍ത്ഥികള്‍ കോളേജ് മാഗസിന് ‘പുലയന്’ എന്ന പേരിട്ടത്. പക്ഷേ കോളേജ് മാനേജ്‌മെന്റിന്റെ കണ്ണില്‍ ഏറെ നിയമപ്രശ്‌നം വരുത്തിവയ്ക്കുന്നതും കോളേജിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതുമായ ഒന്നായിരുന്നു ആ വാക്ക്.
ഒരു കോളേജ് മാഗസിന്റെ തലക്കെട്ടായി പോലും അംഗീകരിക്കാന്‍ കഴിയാതെ പോകുന്ന തരത്തില്‍ എന്തു ഭീകരതയാണ് ‘പുലയന്’ എന്ന വാക്കിനുള്ളതെന്നു ചോദിക്കാന്‍ കേരളം തയ്യാറാകാത്തിടത്താണ് എസ് എഫ് ഐ കോളേജ് യൂണിറ്റ് മാഗസിൻ ഏറ്റെടുത്തത്.
 50000 രൂപ മുതൽ മുടക്കിലാണ് മാഗസിൻ പുറത്തിറങ്ങുന്നത്. തിങ്കളാഴ്ച്ച മാനന്തവാടി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർമാൻ വി ആർ പ്രവീജ് മാഗസിൻ പ്രകാശനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി അഖിൽ രാമചന്ദ്രൻ ഏറ്റുവാങ്ങി.സി എച്ച് ഷാഹിദ് ,എൻ അക്ഷയ്, മുഹമ്മദ് ഹാഷിർ, കെ എസ് അനസ്, കെ സി നിയാസ് എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *