October 20, 2026

പന്ത്രണ്ടു വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യം വായിലൊഴിച്ചുകൊടുത്ത സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

0
3md13-sivan-babeesh.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: 



പന്ത്രണ്ടു വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യം വായിലൊഴിച്ചു കൊടുത്ത സംഭവത്തില്‍ രണ്ടു യുവാക്കളെ കോറോം  പോലീസ് അറസ്റ്റ് ചെയ്തു. കോറോം കടയങ്ങല്‍ കോളനിയിലെ ശിവന്‍ (ബബീഷ്-26), കോറോം നാരങ്ങച്ചാല്‍  കോളനിയിലെ വിജീഷ് (22)  എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്.  കഴിഞ്ഞ 31-നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യം അകത്തുച്ചെന്ന് അവശനിലയിലായ കുട്ടിയെ പോലീസെത്തിയാണ്  മാനന്തവാടി ജില്ലാശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മൊഴി  പ്രകാരമാണ്  ശിവനെയും വിജീഷിനെയും അറസ്റ്റ് ചെയ്തത്.  നാരങ്ങാക്കുന്ന് കോളനിക്ക് സമീപത്തെ മലമുകളില്‍ ഷെഡില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. നാരങ്ങാച്ചാല്‍ കോളനിക്ക് സമീപത്തെ മലമുകളില്‍ ഷെഡില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. അഡീഷണല്‍
 എസ്.ഐ. സി.വി. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  പ്രതികളെ പിടികൂടിയത്‌

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *