June 21, 2026

വയനാട് ജില്ലാ പഞ്ചായത്ത് ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
 ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ പ്രഥമ പ്രതിനിധി യോഗം കളക്‌ട്രേറ്റ് പഴശ്ശി ഹാളില്‍ ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സെപ്തംബര്‍ 15 മുതല്‍ ലീഡര്‍ഷിപ്പ് ട്രെയിനിംഗ് നല്‍കുന്നതിന് യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് വൊളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്‌സൈസ് ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *