രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 11 ലക്ഷം രൂപ മുത്തങ്ങയിൽ പിടികൂടി.
.
ബത്തേരി: : മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വാഹനപരിശോധനക്കിടെ ബാംഗ്ലൂർ – കോഴിക്കോട് കെ.എസ്. ആർ.ടി.സി യിലെ യാത്രക്കാരൻ കർണ്ണാടക അറക്കൽ ഗോഡ് സ്വദേശി ഇല്യാസ് പാഷയുടെ ബാഗിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 11,13, 500 രൂപ പിടികൂടി. പ്രതിയേയും പിടിച്ചെടുത്ത കറൻസിയും കൽപ്പറ്റ ഇൻകം ടാക്സ് അധികാരികൾക്ക് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മജു റ്റി. എം ന്റെ നേതൃത്വത്തിൽ ചൊച്ചാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ ജിജി ഐപ്പ് മാത്യു, എസ്. ബൈജു, പ്രിവന്റീവ് ഓഫീസർമാരായ, കെ. വി. ഷാജി, കെ. ജി. ശശികുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ പി. വി. രജിത്ത്, ജോഷി തുമ്പാനം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.





Leave a Reply