May 2, 2024

വയനാട് ജില്ലാ ജൂനിയര്‍ ബേയ്സ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 15-ന് പനമരത്ത് .

0
വയനാട് ബേയ്സ് ബോള്‍  അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജില്ലാതല ജൂനിയര്‍ ബേയ്സ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സെപ്തംബര്‍ 15-ന് പനമരം ഗവ: ഹയര്‍ സെക്കന്‍ററി  സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടും.  1-1-2003-ന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും മാത്രമെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളും, ക്ലബ്ബുകളും 12-ന് മുമ്പായി കേരള ബേയ്സ്ബോള്‍ അസോസിയേഷന്‍റെ ഓണ്‍ലൈനിലൂടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 15-ന്  രാവിലെ 9:30-ന് ഗ്രൗണ്ടില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ ബേയ്സ്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു.  സെപ്തംബര്‍ 23-24 തീയ്യതികളില്‍ കണ്ണൂരില്‍ വെച്ച് നടത്തപ്പെടുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനുള്ള വയനാട് ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരെഞ്ഞെടുക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ 9846462367, 9447469323 എന്നീ നമ്പരുകളില്‍ ലഭിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *