കോളറ റിപ്പോർട്ട് ചെയ്തതിനാൽ ജലജന്യ രോഗങ്ങളെ സൂക്ഷിക്കണമെന്ന് – ആരോഗ്യ വകുപ്പ്
. കൽപ്പറ്റ:
മേപ്പാടിയിലും വെങ്ങപ്പള്ളി യിലും സംശയാസ്പദമായ കോളറ റിപ്പോർട്ട് ചെയ്തതിനാലും ജില്ലയിൽ വിവിധയിടങ്ങളിൽ വയറിളക്ക രോഗങ്ങൾ മഞ്ഞപ്പിത്തം എന്നിവ കൂടിവരുന്ന സാഹചര്യത്തിലും ഈ രോഗങ്ങൾ തടയുന്നതിനായി വ്യക്തിശുചിത്വം,
ആഹാരശുചിത്വം, പരിസര ശുചിത്വം എന്നിവ എല്ലാവരും ഉറപ്പുവരുത്തേണ്ടതാണ് എന്നും ഈ രോഗങ്ങൾ വരാതിരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
*നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
* ചൂട് വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കരുത്.
*ആഹാരം കഴിക്കുന്നതിനു മുമ്പും, വിസർജനങ്ങൾക്ക് ശേഷവും കൈകൾ സോപ്പും ശുദ്ധമായ വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം
*ആഹാരപദാർത്ഥങ്ങൾ ഈച്ച കടക്കാത്ത വിധം അടച്ചു വെച്ച് ഉപയോഗിക്കുക.
* പഴകിയതോ തണുത്തതോ ആയ ആഹാരപദാർത്ഥങ്ങൾ ഭക്ഷിക്കരുത്. *മാലിന്യങ്ങൾ ഈച്ച പെരുകാത്ത വിധം നിർമാർജനം ചെയ്യണം.
*യാതൊരുകാരണവശാലും മാലിന്യങ്ങൾ പരിസരങ്ങളിൽ വലിച്ചെറിയരുത്.
* വയറിളക്കമുണ്ടായാൽ രോഗിക്ക് ഓ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം ഇതിൽ ലഭ്യമായത് ധാരാളം കുടിക്കാൻ നൽകുക.
* ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ശീതളപാനീയങ്ങൾ തയ്യാറാക്കുന്നതിന് ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. *ഐസ് ,സിപ്പപ്പ് മുതലായവയുടെ ഉൽപാദനവും വിൽപനയും പാടില്ല .
*മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ചേർത്ത ഭക്ഷണപാനീയങ്ങൾ വിൽക്കരുത്.
* ഏതെങ്കിലും വിധത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) വയനാട്




Leave a Reply