May 18, 2024

സ്വാതന്ത്ര്യ സമര പോരാട്ട വീര്യം നെഞ്ചേറ്റിയ ബാരിക്ക മൊയ്തു ഹാജി ഇനി ഓർമ്മ

0
Img 20190903 Wa0199.jpg
മാനന്തവാടി. എടവക പള്ളിക്കൽ മഹല്ല് കാരണവർ പാലമൊക്ക്
ബാരിക്ക മൊയ്തു ഹാജി (98) നിര്യാതനായി.
ഭാര്യമാമി, മക്കൾ.പരേതനായ ഖാലിദ് .ഇബ്രാഹിം, റിയാസ് (എടവക രണ്ടേ
ന്നാൽ ഹോട്ടൽ ഫുഡ് പാർക്ക്) പാത്തുട്ടി, ഷർമിന, 
മരുമക്കൾ: സുബൈദ, ആസ്യ, ഫാത്തിമ, സലീം കൈതക്കൽ, സെക്കീർ പള്ളിക്കൽ
മൊയ്തു ഹാജിയെക്കുറിച്ച് എടവക ഗ്രാമ പഞ്ചായത്തംഗം നജീബ് മണ്ണാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ:

'' ചുറ്റും തോക്കുധാരികളായ ബ്രിട്ടീഷ് പട്ടാളക്കാർ കൂസലില്ലാതെ സാഹിബ് (സ്വാതന്ത്രസമര സേനാനി അബ്ദുൾ റഹ്മാൻ സാഹിബ്) ഞങ്ങളെയെല്ലാം ആവേശഭരിതമാക്കിക്കൊണ്ട് ഉറക്കെ പറഞ്ഞു.പിറന്ന് വീണ ഈ രാജ്യത്തിന്റെ സ്വാതന്ത്രപുലരി കാണാതെ തീതുപ്പുന്ന ഈ തോക്കുകൾക്ക് മുമ്പിൽ ഞങ്ങൾ മുട്ടുമടക്കില്ല" മാനന്തവാടി ഗാന്ധി പാർക്കിൽ അബ്ദുൾ റഹ്മാൻ സാഹിബിന്റെ സ്വാതന്ത്രപ്രക്ഷോഭത്തിന്റെ ഭാഗമായ് നടന്ന പൊതു പരിപാടിയിൽ പങ്കെടുത്ത ഇന്ന് നമ്മോട് വിട പറഞ്ഞ ബാരിക്കൽ മൊയ്തുക്ക(97) ഇത് പറഞ്ഞപ്പോൾ നാടറിയാതെ പോയ ഈ ദേശസ്നേഹിയെ കുറിച്ച് അഭിമാനം മാത്രം – കഴിഞ്ഞയാഴ്ച 26-8- 19 ന് വയനാട് കളക്ട്രേറ്റിൽ നേരിട്ട് പോയി ജനപ്രതിനിധിയുടെ ലെറ്റർ പാഡിൽ ഇദ്ദേഹത്തിന് അർഹതപ്പെട്ട അംഗീകാരം നൽകുന്നതിന്ന് വേണ്ടി നിവേദനം നൽകിയിരുന്നു. അതിന് ഭാഗ്യം ലഭിക്കാതെ പോയ ഈ മനുഷ്യ സ്നേഹിയെ, രാജ്യ സ്നേഹിയെ നാട് സ്മരിക്കും രാജ്യസ്നേഹ സർഫിക്കറ്റ് ആവശ്യമില്ലാത്ത കാലത്തോളം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *