November 12, 2026

പ്രളയ ബാധിത മേഖലയില്‍ അണുവിമുക്ത കുടിവെള്ള പദ്ധതിയുമായി കെ.എന്‍.എം

0
WhatsApp-Image-2019-09-04-at-17.37.10.jpeg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പ്രളയബാധിത മേഖലകളിലെ ശുദ്ധജല വിതരണം കാര്യക്ഷമവും പ്രയാസരഹിതവുമാക്കാന്‍ കെ.എന്‍.എം.റിലീഫ് സെല്ലിന്റെ കീഴില്‍ സമഗ്ര പദ്ധതിക്ക് തുടക്കമായി. പ്രളയജലം കയറിയ എണ്‍പത് ശതമാനത്തിലേറെ കിണറുകളിലെ വെള്ളത്തിലും അപകടകരമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം സര്‍ക്കാര്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ കെ.എന്‍.എം തീരുമാനിച്ചത്.
കോളറ, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാവുന്ന ഇകോളി അടക്കമുള്ള ബാക്ടീരിയകളെ യു.വി, ആര്‍.ഓ, ഐ.ഓ സാങ്കേതികവിദ്യയില്‍ പ്ലാന്റുകളിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയത് പൊതുജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത് .
മണിക്കൂറില്‍ ആയിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന  പ്ലാന്റിന് രണ്ടു ലക്ഷത്തോളം രൂപ ചെലവു വരും. തെരഞ്ഞെക്കപ്പെടുന്ന ഇരുപത് കേന്ദ്രങ്ങളില്‍ കൂടി പ്ലാന്റുകള്‍ സ്ഥാപിക്കും. കെ.എന്‍.എം. ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പദ്ധതി, കണ്‍സോര്‍ഷ്യം ഓഫ് വളണ്ടറി ഏജന്‍സീസ് (സി.വി.എ.) യും, കെ.എന്‍ എം ജില്ലാ കമ്മറ്റിയും സംയുക്തമായാണ് നടപ്പിലാക്കുന്നത്. ആദ്യ പ്ലാന്റിന്റെ ഉദ്ഘാടനം കോട്ടത്തറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ നിര്‍വ്വഹിച്ചു. സംസ്ഥാന സിക്രട്ടറി ഡോക്ടര്‍: സുല്‍ഫിക്കര്‍ അലി അധ്യക്ഷം വഹിച്ചു. കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം കെ.എം.കെ.ദേവര്‍ഷോല, കണ്‍വീനര്‍ അബ്ദുറഹിമാന്‍ സുല്ലമി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സിക്രട്ടറി എം.വി.ഹബീബ് റഹ്മാന്‍, ഐ.എസ്. എം സംസ്ഥാന സിക്രട്ടറി ഡോക്ടര്‍:അഫ്‌സല്‍, കനിവ് ചാരിറ്റി ഡയറക്ടര്‍ മുസ്തഫ, വാര്‍ഡ് മെമ്പര്‍ അബ്ദുന്നാസര്‍, ഗഫൂര്‍ വെണ്ണിയോട്, ഹെഡ്മിസ്ട്രസ് ഷാലമ്മ ടീച്ചര്‍, പി.ടി.എ.പ്രസിഡണ്ട് കെ.കെ.മുഹമ്മദലി, സി.വി.എ.ഡയറക്ടര്‍ അക്ബര്‍ അലി ഖാന്‍ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *