June 20, 2026

കെ .എസ് .ആർ .ടി.സി സ്കാനിയയുടെ പാഴ്സൽ ഡോർ തട്ടി യുവതി മരിച്ചു

0
IMG-20190908-WA0166.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
കെ .എസ് .ആർ .ടി.സി സ്കാനിയയുടെ പാഴ്സൽ ഡോർ തട്ടി യുവതി  മരിച്ചു
 
സുൽത്താൻ ബത്തേരി കല്ലൂർ നാഗരംചാൽ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24) ആണ് മരിച്ചത്. ദേശീയ പാതയിൽ കല്ലൂരിൽ ആയിരുന്നു അപകടം.കെ എസ് ആർ ടി സി സ്കാനിയ ബസിന്റെ പാഴ്സൽ വെക്കുന്ന ഭാഗത്തെ തുറന്നു കിടന്ന ഡോർ  നടന്നു പോകുന്ന മിഥുവിന്റെ ദേഹത്ത് തട്ടി തെറിച്ചു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിഥുവിനെ കോഴിക്കോട് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒന്നര വയസുള്ള കുട്ടിയുണ്ട്. ബത്തേരി ലുലു വെഡ്ഡിംഗ് സെന്ററിലെ ജീവനക്കാരിയാണ്. ഭർത്താവ് പ്രവീൺ മാസങ്ങൾക്കു മുൻപുണ്ടായ ഒരപകടത്തെ തുടർന്ന് ഇപ്പോഴും വീൽചെയറിൽ  ചികിത്സയിലാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *