July 16, 2026

ഓണത്തിന് വാറ്റി വെച്ചതെല്ലാം എക്സൈസ് കൊണ്ടു പോയി :റെയ്ഡിൽ പിടിച്ചത് 600 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും.

0
IMG-20190909-WA0073.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
ഓണത്തിന് വിൽപ്പന നടത്താൻ കണക്കാക്കി വാറ്റു കേന്ദ്രത്തിൽ തയ്യാറാക്കി വെച്ച വാഷും ചാരായവും റെയ്ഡിൽ എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ബത്തേരി ബീനാച്ചി എസ്റ്റേറ്റിൽ എക്സൈസ് സംഘം ഇന്ന് രാവിലെ    നടത്തിയ റെയ്ഡിൽ വാറ്റു കേന്ദ്രം കണ്ടെത്തി.
 600 ലിറ്റർ വാഷും 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ജില്ലയുടെ പല ഭാഗങ്ങളിലും നടക്കുന്ന അനധികൃത മദ്യവിൽപ്പനയും  വ്യാജമദ്യ നിർമ്മാണവും കണ്ടെത്തുന്നതിന് എക്സൈസ് നടത്തുന്ന സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *