May 19, 2024

പുത്തുമല രക്ഷാപ്രവര്‍ത്തകര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

0

പ്രളയ ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായാത്ത പുത്തുമല രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ആഗസ്റ്റ് 8 മുതല്‍ തുടങ്ങി പത്തൊമ്പത് ദിവസത്തോളം നീണ്ടു നിന്ന അതികഠിനമായ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി. ആദ്യം മുതല്‍ അവസാനം വരെയും പുത്തുമലയില്‍ കനത്ത പേമാരിയെയും വകവെക്കാതെ പ്രവര്‍ത്തിച്ച നൂറോളം പേരെയാണ് പ്രത്യേക ചടങ്ങഇല്‍ അനുമോദിച്ചത്. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ചേര്‍ന്നാണ് ഇവര്‍ക്കുള്ള അനുമേദന പത്രം കൈമാറിയത്.
 ദുരന്തം നടന്നതുമുതല്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് അക്ഷീണം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്ത്വം നല്‍കിയ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ് ഉള്‍പ്പെടെയുള്ളവരെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പുത്തുമലയിലെ മണ്ണില്‍ നിന്നും ജീവന്റെ അനക്കങ്ങള്‍ അവസാനം വരെയും തിരഞ്ഞ അനുഭവങ്ങള്‍ സ്ബകളക്ടര്‍ ചടങ്ങില്‍  വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും പ്രത്യേകമായി അഭിനന്ദിച്ചു. കൂട്ടായ്മായാണ് ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും നാടിനെ താല്‍ക്കാലികമായെങ്കിലും മോചിപ്പിക്കാന്‍ കഴിഞ്ഞതിന് പിന്നിലെന്നും അനുമോദനയോഗം വിലയിരുത്തി. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, എ.ഡി.എം കെ.അജീഷ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *