October 20, 2026

വയനാട്ടിൽ സ്വകാര്യ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 19 പേർക്ക് പരിക്ക്

0
IMG-20190918-WA0079.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയ്ക്ക് സമീപം മടക്കിമലയിൽ കോഴിക്കോട് ബാംഗ്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. മേലെ മടക്കിമലയിൽ തടി മില്ലിന് മുൻവശത്തായാണ്  മാനന്തവാടി ഭാഗത്ത് നിന്ന് വന്ന   ബസ് നിയന്ത്രണം വിട്ട്  ഇലക്ട്രിക് പോസ്റ്റിലിടിച്ച്  മറിഞ്ഞത്. അപകടം സംഭവിച്ച ഉടനെ തന്നെ തടിമില്ലിലെ ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിലും കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. . അപകട സാധ്യതയുള്ള ഇവിടെ നേരത്തെ അപകടങ്ങൾ പതിവായതിനാൽ റോഡിൽ ഹംമ്പുകൾ സ്ഥാപിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പോലീസും മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *