അരുത് വലിച്ചെറിയരുത് കത്തിക്കരുത്: ഹരിത നിയമബോധവൽക്കരണ ശിൽപശാല സഘടിപ്പിച്ചു
മാനന്തവാടി: ഹരിത കേരള മിഷന്റെയും വയനാട് ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ് അസോസിയേഷന്റെയും നേതൃത്വത്തിൽ ജില്ലയിലെ യൂണിറ്റ് ലീഡർമാർക്കും അധ്യാപകർക്കുമായി ഹരിത നിയമബോധവൽക്കരണ ശിൽപശാല സഘടിപ്പിച്ചു.
കുട്ടികളുടെ പങ്കാളിത്തത്തോടെ വരും തലമുറയ്ക്കും മാലിന്യ നിർമ്മാർജനത്തിലും, തരം തിരിക്കലിലും അറിവ് നൽകുക ഹരിത നിയമങ്ങളെ കുറിച്ച് ബോധവാൻമാരാക്കുക എന്നീ ലക്ഷ്യത്തിലൂന്നിയാണ് സംസ്ഥാന വ്യാപകമായി ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി രിക്കുന്നത്.
ജൈവ അജൈവ മാലിന്യങ്ങളുടെ അളവ് കുറക്കുക, കൃത്യമായി തരംതിരിച്ച് സംസ്കരിക്കുക, അതിനുള്ള മാർഗങ്ങൾ പരിചയപ്പെടുത്തുക എന്നിങ്ങനെ വിദ്യാർത്ഥികളിലൂടെ സമൂഹത്തിൽ മാലിന്യ സംസ്കരണ ശീലം വളർത്തുക എന്നതാണ് മുഖ്യ ലക്ഷ്യം.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യം എല്ലാവരുടെയും മനസിൽ ഊട്ടിയുറപ്പിക്കുന്ന പ്രവർത്തങ്ങളാണ് താഴെ തട്ടിൽ വിഭാവനം ചെയ്തിരിക്കുന്നത്.
സ്കൗട്ട് ആൻഡ് ഗൈഡ്സ് മാനന്തവാടി ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന പരിപാടിയിൽ വി എം ബാലകൃഷ്ണൻ മാസ്റ്റർ(ജില്ലാ വൈസ് പ്രസിഡൻറ്) അധ്യക്ഷനായ ചടങ്ങിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ കമ്മീഷണർ പി എ വിൽസൺ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് ക്യാമ്പയ്നിന്റെ പ്രസക്തി എന്ന വിഷയത്തിൽ എ.സി ഉണ്ണികൃഷ്ണൻ മാസ്റ്ററും ഹരിത നിയമങ്ങളും കുട്ടികളും എന്ന വിഷയത്തിൽ രാധിക സി , ജോബി മാന്വൽ, സതീഷ് ബാബു എ.ഇ എന്നിവരും സംസാരിച്ചു. ഹരിത കേരള മിഷൻ പ്രതിനിധികളായ ആനന്ദ് കെ എസ്, അർച്ചന കെ പി, അർച്ചന അശോക്, ജിതിൻ എം എസ്, ശാലിനി കൃഷ്ണ എന്നിവരും നേതൃത്വം നൽകി.സ്കൗട്ട് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ കെ നാരായണൻ സ്വാഗതവും ജില്ലാ കോ ഓർഡിനേറ്റർ മനോജ് മാത്യു നന്ദിയും പറഞ്ഞു.







Leave a Reply