ദേശീയ പാത ഗതാഗത നിരോധനം: 26-ന് മൂലഹള്ളിയിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം
സുൽത്താൻബത്തേരി: കോഴി
ക്കോട്-കൊല്ലഗൽ 766 ദേശീയ
പാതയിലെ ഗതാഗതം സംരക്ഷി
ക്കുന്നതിനായി കേരളത്തോടൊ
പ്പം യോജിച്ചു പ്രവർത്തിക്കുമെ
ന്ന് ഗുണ്ടൽപേട്ട് എം.എൽ.എ.
നിരഞ്ജൻ കുമാർ. 766 ദേശീയ
പാത ഗതാഗതസംരക്ഷണ കർ
മസമിതിയുടെ നേതൃത്വത്തിൽ
ഗുണ്ടൽപേട്ടിൽ ചേർന്ന യോഗ
ത്തിലാണ് എം.എൽ.എ. ഇക്കാ
ര്യം ഉറപ്പുനൽകിയത്. കർണാ
ടക മുഖ്യമന്ത്രിയുമായി ബന്ധ
പ്പെട്ട് കേന്ദ്രത്തിൽ സമ്മർദം ചെ
ലുത്തുമെന്നും 23-ന് കല്പറ്റയിൽ
നടക്കുന്ന യോഗത്തിൽ പങ്കെടു
ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയിലെ ഗതാഗതം
സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
നടത്തിവരുന്ന പ്രക്ഷോഭപ്രവർ
ത്തനങ്ങൾ ഏകോപിപ്പിക്കുന്ന
തിൻറ ഭാഗമായാണ് കർമ്മസമി
തി ഗുണ്ടൽപേട്ടിൽ യോഗം ചേർ
ന്നത്. കേരളത്തിലെ സമരങ്ങൾ
ക്കാപ്പം കർണാടകയിലും സമ
രങ്ങൾ സംഘടിപ്പിക്കുമെന്ന് ഗു
ണ്ടൽപേട്ടിലെ കർഷക സംഘട
നാനേതാക്കൾ യോഗത്തെ അറി
യിച്ചു. ദേശീയപാത 766- ഗതാഗ
തസംരക്ഷണ കർമ്മസമിതി ചെ
യർമാൻ ഐ.സി. ബാലകൃഷ്ണൻ
എം.എൽ.എ., ജനറൽ കൺവീ
നർ സുരേഷ് താളുർ, മുൻ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ.
പൗലോസ്, ടോം ജോസഫ്,
സഫീർ പഴേരി തുടങ്ങിയവർ
ഗുണ്ടൽപേട്ടയിലെത്തിയാണ് എം.എൽ.എ.യും. മറ്റ് ജനപ്രതിനിധികളുമായി ചർച്ച നടത്തിയത്.
സുപ്രീംകോടതിയിൽ അറിയി
ക്കുന്നതിനായി നീട്ടിനൽകിയ സമ
യപരിധിക്കുള്ളിൽ, വലിയ സമ
രങ്ങളിലൂടെ പൊതുജനവികാ
രം കേന്ദ്രത്തിൻറെ മുന്നിലെത്തി
ക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വി
ഷയത്തിൽ അടിയന്തര ഇടപെട
ലുകൾ നടത്തുന്നതിന്റെ ഭാഗമാ
യി വയനാട്, കോഴിക്കോട് ജില്ലക
ളിലെയും തമിഴ്നാട്, കർണാടക
അതിർത്തിമേഖലയിലെയും എം
.എൽ.എ.മാരുടെ യോഗം 23-ന്
കല്പറ്റയിൽ ചേരുന്നുണ്ട്.
കർമസമിതിയുടെ നേതൃത്വ
ത്തിൽ 26-ന് യുവജനസംഘടന
കൾ ബത്തേരിയിൽ അനിശ്ചിത
കാല നിരാഹാരസമരം ആരംഭി
ക്കും. സ്വതന്ത്രമൈതാനിയിൽ മു
ന്നുപേരായിരിക്കും നിരാഹാരമ
നുഷ്ഠിക്കുക. ഇതിനുമുന്നോടിയാ
യി 23-ന് രണ്ടുമണിക്ക് ബത്തേരി
വ്യാപാരഭവനിൽ യുവജന കൺ
വെൻഷൻ ചേരും. 26-ന് ജില്ലയി
ലെ ജനപ്രതിനിധികൾ കേരള
-കർണാടക അതിർത്തിയായ മൂ
ലഹളയിൽ പ്രതിഷേധസംഗമം
സംഘടിപ്പിക്കും. താലൂക്കിലെ മു
ഴുവൻ തദ്ദേശസ്വയംഭരണസ്ഥാ
പനങ്ങളിലും ഒക്ടോബർ ഒന്നി
നുള്ളിൽ ബഹുജന കൺവെൻ
ഷനുകൾ ചേരുകയും സമിതി
കൾ രൂപവത്കരിക്കുകയും പ്ര
തിഷേധപ്രകടനങ്ങൾ നടത്തുക
യും ചെയ്യും.
ഇതോടൊപ്പം ദേശീയപാത
യിലെ ഗതാഗതം സംരക്ഷിക്ക
ണമെന്നാവശ്യപ്പെട്ട് ജില്ലയിലെ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ
പാസാക്കിയ അടിയന്തര
പ്രമേയങ്ങൾ ജനപ്രതിനിധികൾ
ചേർന്ന് മുഖ്യമന്ത്രിയെയും കേന്ദ്ര
പരിസ്ഥിതി മന്ത്രിയെയും നേരിട്ടുകണ്ട് സമർപ്പിക്കാനും തീരു
മാനിച്ചിട്ടുണ്ട്.





Leave a Reply