October 19, 2026

ഭക്ഷ്യ സുരക്ഷാ പരിശീലനം 24-ന് ബത്തേരിയിൽ

0
IMG-20190920-WA0123.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും  ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേ
ഷന്റെയും സംയുക്താഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ഹോട്ടൽ,
റെസ്റ്റോറന്റ്, കാറ്ററിംഗ് ബേക്കറി & കൂൾബാർ മേഖലയിൽപ്പെട്ടവർക്ക്
ഭക്ഷ്യസുരക്ഷാ ടൈനിംഗ് നടത്തുന്നു. (FosTacഫുഡ് സേഫ്റ്റി
ട്രെയ്നിംഗ് ആൻഡ് സർട്ടിഫിക്കേഷൻ), ഭക്ഷണം കൈകാര്യം
ചെയ്യുമ്പോൾ അനുവർ ത്തിക്കേണ്ട വൃത്തി, ശുചിത്വ ശീലങ്ങൾ
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം – 2006- ലെ വ്യവസ്ഥകൾ
തുടങ്ങിയ വിഷയങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു സുപ്പർവൈസറി
ട്രെയിനിംഗ് ആണിത്.
– ഫുഡ് സേഫ്റ്റി ആക്ട് 2006 ലെ 163 എച്ച്  വകുപ്പ് പ്രകാരം ഏതൊരു
ഫുഡ് ബിസിനസ് സ്ഥാപനത്തിലും ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ
മേൽനോട്ടത്തിൽ നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷാ ട്രെയിനിംഗ് ലഭിച്ച
ഒരാളെങ്കിലും ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. കൂടാതെ വകുപ്പ് 26 പ്രകാരം ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പുവരുത്തുകയും
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ പാലിക്കു
കയും ചെയ്യുക എന്നത് ഓരോ ഫുഡ് ബിസ്മസ് ഓപ്പറേറ്റർമാരുടെയും
ഉത്തരവാദിത്വമാണ്. 24. ന് 9.30 മുതൽ വയനാട് ജില്ലയിലെ
ബത്തേരിയിലുള്ള ഷീലസാച്ചി ഓഡിറ്റോറിയത്തിൽ വച്ച്
നടത്തപ്പെടുന്ന FoSTac ടൈനിംഗിൽ  ഭക്ഷ്യ വിതരണ സ്ഥാപനത്തെ
പ്രതിനിധികരിച്ച് ഒരാളോ നിർബന്ധമായും പങ്കെടുക്കേണ്ടതാണന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. പങ്കെടുക്കുന്നവർക്ക് 
fssai സർട്ടിഫിക്കറ്റ് 
ലഭിക്കുന്നതാണ്. മേൽ സർട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ പരിശോധന
ഉദ്യോഗസ്ഥൻ മുമ്പാകെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതുമാണന്ന് ഇവർ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *