April 20, 2024

മുസ്ലിം ലീഗ് ജില്ലാ ഓഫീസിന്‍റെ ജനല്‍ച്ചില്ല് തകര്‍ത്തു: മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം: പ്രതിഷേധം ശക്തം.

0
Img 20190920 Wa0550.jpg
കല്‍പ്പറ്റ ടൗണില്‍ എസ്.എഫ്.ഐ പ്രകടനത്തിനിടെ
മുസ്ലിം ലീഗ് ജില്ലാ ഓഫീസിന്‍റെ ജനല്‍ച്ചില്ല് തകര്‍ത്തു: മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയും അക്രമം. 
കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് കോളജിലെ തെരഞ്ഞെടുപ്പിന് പിന്നാലെ കല്‍പ്പറ്റ ടൗണില്‍ പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രകടനത്തിനിടെ സംഘർഷമുണ്ടായിരുന്നു.
 . ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ കല്‍പ്പറ്റ ടൗണില്‍ പ്രകടനമായെത്തിയ ഗുണ്ടകള്‍ ചുങ്കത്തെ മുസ്ലിം ലീഗ് ജില്ലാ ഓഫീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിലെ ജനല്‍ച്ചില്ല് തകര്‍ന്നു. പടക്കങ്ങളും കുറുവടികളുമായി നഗരത്തിലെത്തിയ സംഘം മണിക്കൂറുകളോളം റോഡില്‍ ഗതാഗതതടസ്സം സൃഷ്ടിച്ചു. പുതിയസ്റ്റാന്‍റ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ചപ്പോള്‍ തന്നെ പ്രകോപനപരമായ മുദ്രാവക്യം വിളികളോടെ പരാക്രമം നടത്തുകയായിരുന്നു. വിജയ പമ്പിന് സമീപത്തെ മാതൃഭൂമി ഓഫീസിന് മുന്നിലെത്തിയ സംഘം മാധ്യമസ്ഥാപനത്തിന് നേരെ മുദ്രാവാക്യം വിളിക്കുകയും പടക്കമെറിയുകയും ചെയ്തു. ഈ വനിതാമാധ്യമപ്രവര്‍ത്തകരടക്കം ഓഫീസില്‍ ജോലിയിലുണ്ടായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ പിണങ്ങോട് ജംഗ്ഷനില്‍ തമ്പടിച്ച സംഘം മണിക്കൂറുകളോളം പടക്കം പൊട്ടിക്കലും പ്രകോപനപരമായ മുദ്രാവാക്യം വിളിയും തുടര്‍ന്നു. പിണങ്ങോട് ജംഗ്ഷനിലുള്ള ചന്ദ്രിക ജില്ലാ ഓഫീസിന് നേരെയും  പടക്കമെറിഞ്ഞു. തുടര്‍ന്നാണ് യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. വലിയ കല്ലുകളുമായെത്തിയ സംഘം തുടരെ ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഓഫീസിന്‍റെ പ്രധാനവാതിലിന് മുന്നിലെ ജനല്‍ച്ചില്ല് തകര്‍ന്നു. തുടര്‍ന്നും ടൗണില്‍ ഗതാഗതം തടസ്സപ്പെടുത്തി എസ്.എഫ്.ഐക്കാര്‍ പ്രകോപനം തുടര്‍ന്നെങ്കിലും പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. ടൗണില്‍ ട്രാഫിക് ജീവനക്കാരനടക്കം സ്ഥലത്തുണ്ടായിട്ടും പടക്കം പൊട്ടിച്ചും കല്ലെറിഞ്ഞും കല്‍പ്പറ്റ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനലുകളെ പിടികൂടാതെ ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു പൊലീസ്. 
ഗുരുതരപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ്
കല്‍പ്പറ്റ:  എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് ജില്ലാ ഓഫീസിന് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് ഭരണകക്ഷികള്‍ തന്നെ ശ്രമിക്കുന്നത് ഗുരുതരപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കി.
കുറ്റക്കാര്‍ക്കെതിരെ നടപടി
കല്‍പ്പറ്റ:  മുസ്ലിം ലീഗ് ജില്ലാ ഓഫീസിന് നേരെ കല്ലെറിയുകയും ജനല്‍ച്ചില്ല് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് മുസ്ലിം ലീഗ് പരാതി നല്‍കിയതായും കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *