May 3, 2024

വയനാട്ടിലെ എൻ.സി.സി ബറ്റാലിയൻ പ്രവർത്തനം തുടങ്ങുന്നു:. മക്കിമലയിൽ നിന്നും ബറ്റാലിയൻ മാറ്റാനും നീക്കം

0
Img 20190920 Wa0023.jpg
മാനന്തവാടി: വയനാട്ടിലെ എൻ.സി.സി ബറ്റാലിയൻ കം എൻ.സി.സി ട്രെയിനിംങ്ങ് അക്കാദമിയുടെ പ്രവർത്തനം താൽക്കാലികമായി കോഴിക്കോട് വെസ്റ്റ്ഹിൽ എൻ.സി.സി കോംപ്ലക്സിൽ ആരംഭിച്ചു.മലബാറിലെ രണ്ടാമത്തെ ബറ്റാലിയനാണ് വയനാട്ടിൽ തുടങ്ങുന്നത്. മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ 2013 ഒക്ടോബർ 26 നാണ്  ഉന്നത വിദ്യാഭ്യസ വകുപ്പ്  എൻ.സി.സി ബറ്റാലിയനും ട്രെയിനിംഗ് അക്കാദമിയും അനുവദിച്ചത്.മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ആവശ്യത്തെ തുടർന്നാണ് സംസ്ഥാനത്തിന് അനുവദിച്ച ബറ്റാലിയൻ വയനാട്ടിലെ മാനന്തവാടിക്ക് അനുവദിച്ചത്. 
.തവിഞ്ഞാൽ പഞ്ചായത്തിൽ നിന്നും  അക്കാദമിയുടെ പ്രവർത്തനം കൽപ്പറ്റയിലേക്ക് മാറ്റുന്നതിനുള്ള ശ്രമവും ഊർജിതമായി നടക്കുന്നുണ്ട്. അക്കാദമിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മക്കിമല മുനീശ്വരൻ കുന്നിലെ പ്രിയദർശിനി എസ്റ്റേറ്റിന്റെ രണ്ട് ഏക്കർ ഭൂമി 2016 ഫെബ്രുവരിയിൽ എൻ.സി.സിക്ക് കൈമാറുകയും 2016ൽ ഉദ്ഘാടന ചടങ്ങ്  തവിഞ്ഞാൽ കൈതകൊല്ലി സ്കൂളിൽ വെച്ച് നടത്തുകയും ചെയ്തു. ഭൂമി ലഭിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും രണ്ട് കോടി രൂപ ചിലവഴിച്ച് ചെയിൻ ലിങ്ക്ഡ് ഫെൻസിങ്ങ് സ്ഥാപിച്ചെങ്കിലും മറ്റ് നിർമ്മാണങ്ങൾ ഒന്നും നടന്നില്ല.  . ഇതിനിടയിലാണ്  മണ്ണ് ഇടിച്ചിൽ ഭിഷണി ചുണ്ടിക്കാട്ടി എൻ.സി.സി അക്കാദമി കൽപ്പറ്റയിലേക്ക് മാറ്റുന്നതിന് നീക്കം നടത്തുന്നത്. അദ്യഘട്ടത്തിൽ അക്കാദമിയുടെ  പ്രവർത്തനം വാടക കെട്ടിടത്തിൽ ആരംഭിക്കുന്നതിനാണ് നീക്കം. ഇതിന് ആവശ്യമായ കെട്ടിടം കണ്ടെത്തുന്നതിനുള്ള നീക്കമാണ് ഊർജിതമായി നടക്കുന്നത്.
 കമാന്റിങ്ങ് ഓഫിസർ ഉൾപ്പെടെ 27 സൈനികരെ  കേന്ദ്ര സർക്കാരും 6 ജീവനക്കാരെ സംസ്ഥാന സർക്കാർ വിവിധ ഓഫിസുകളിൽ മാറ്റി നിയമിച്ചു  കഴിഞ്ഞു. 1200 ഓളം കേഡറ്റുകൾക്ക് താമസിച്ചു പരിശീലനം നൽക്കുന്നതിനുള്ള അക്കാദമിയാണ് വയനാട്ടിൽ ആരംഭിക്കുന്നത്. കേരളത്തിലെ എൻ.സി.സി അക്കാദമികളിൽ ഏറ്റവും വലുതായിരിക്കും ഇത്. പരേഡ് ഗ്രൗണ്ട്, ഫയറിംഗ് റെയ്ഞ്ച്, ഒബ്സ്ട്രക്കിൾക്രോസ്സിംഗ്, റോപ്പ് ക്ളൈമ്പിംഗ് എന്നി സൗകര്യങ്ങളും ഏർപ്പെടുത്തും.കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള 400 ആൺകുട്ടികൾക്കും 200 പെൺകുട്ടികൾക്കും 10 ദിവസത്തെ ക്യാമ്പുകളിലൂടെ പരിശീലനം നൽക്കുന്നതിനും ഇവിടെ സൗകര്യവും ഏർപ്പെടുത്തും. ബറ്റാലിയൻ പ്രവർത്തനം തുടങ്ങുന്നതോടെ ജില്ലയിൽ എൻ.സി.സി യുണിറ്റുകൾക്ക് അപേക്ഷ സമർപ്പിച്ച സ്കൂളുകൾകൾക്ക് പുതിയ യുണിറ്റുകൾ ആരംഭിക്കാൻ കഴിയും.തിരുവനന്തപുരം എൻ.സി.സി ഡയറക്ടറേറ്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിലെ സ്ഥലം സന്ദർശിച്ച അനുയോജ്യമാണെന്ന് കണ്ടെത്തിയാത്.ഇതിന്റെ അടിസ്ഥാനത്തിൻ നിർമ്മാണം ആരംഭിക്കുകയും ചെയ്തത്.മക്കിമലയിൽ അനുവദിച്ച എൻ.സി.സി അക്കാദമിയും ട്രെയിനിംഗ് അക്കാദമിയും കൽപ്പറ്റയിലേക്ക് മാറ്റനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാണ്
റിപ്പോർട്ട്: ബിജു കിഴക്കേടത്ത്. 
ചിത്രം: ഫയൽ

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *