July 16, 2026

ലഹരി വിരുദ്ധ ക്യാമ്പയിനുമായി സെന്റ് ജോർജ് എ എൽ പി സ്കൂൾ കൊളവയൽ

0
WhatsApp Image 2026-07-16 at 11.22.45 AM
By ന്യൂസ് വയനാട് ബ്യൂറോ

കൊളവയൽ: കൊളവയൽ സെന്റ് ജോർജ് എ എൽ പി സ്കൂൾ “ബിയോണ്ട് ദി ബസ്” എന്നപേരിൽ ആരംഭിച്ച ലഹരിവിരുദ്ധ ക്യാമ്പയിൻ മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് സി.പി ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഫ്ലാഷ് മോബിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന് കൈമാറി. ബോധവൽക്കരണ പരിപാടികൾ, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ, സാമൂഹിക സന്ദേശങ്ങൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

ചെറുപ്പം മുതൽ കുട്ടികളിൽ രൂപപ്പെടുത്തി എടുക്കേണ്ട ലഹരി വിരുദ്ധ മൂല്യങ്ങളെക്കുറിച്ചും, സമൂഹത്തിന്റെ കൂട്ടായ ഇടപെടലിലൂടെയാണ് ലഹരി എന്ന വിപത്തിനെ തടയാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികൾ ഫ്ലാഷ് മോബിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന് കൈമാറി. സുരക്ഷിത സമൂഹം എന്ന സന്ദേശം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും, സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് “ബിയോണ്ട് ദി ബസ്” ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ബോധവൽക്കരണ പരിപാടികൾ, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ, സാമൂഹിക സന്ദേശങ്ങൾ എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

ചടങ്ങിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലീന സി.നായർ, അഞ്ചാം വാർഡ് മെമ്പർ സാജിത പി, ഹെഡ്മിസ്ട്രസ് കെ.ജെ മിൻസി മോൾ എന്നിവർ പ്രസംഗിച്ചു. അമ്പിളി ആന്റണി, ഫിറോസ് പി, ആൻസി ടി.എം, അരുന്ധിത പി. കെ, ജസ്റ്റിന ജെയിംസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *