പ്രിയങ്ക ഗാന്ധി എം.പി.യുടെ പേരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കേസെടുത്ത് പോലീസ്
കൽപ്പറ്റ: മന്ത്രിയാക്കാൻ കോഴ ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി യുടെ ഓഫീസിന്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. പ്രിയങ്ക ഗാന്ധി എം.പി. യുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയിലാണ് നടപടി.
എം.പി. ഓഫീസിൽ നിന്ന് നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യ ബാലകൃഷ്ണൻ എം.എൽ.എയെയും എം.പി. മാരായ ഷാഫി പറമ്പിലിനെയും ഡീൻ കുര്യാകോസിനെയും ഫോണിൽ ബന്ധപ്പെട്ടതെന്ന് രാജ്‌കുമാർ പോലീസ് മേധാവിക്കും വയനാട് എസ്.പി.ക്കും നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാന മന്ത്രിസഭാ ഉടൻ പുനഃസംഘടിപ്പിക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ അതിൽ ഉൾപ്പെടുത്താമെന്നുമായിരുന്നു വാഗ്‌ദാനം ചെയ്‌തത്. രാജ്കുമാറിന്റെ പേരിൽ മറ്റൊരു ഫോൺ നമ്പർ ഉപയോഗിച്ചായിരുന്നു തട്ടിപ്പിന് ശ്രമം. പരാതിയുടെ അടിസ്ഥാനത്തിൽ വയനാട് സൈബർ പോലീസാണ് കേസ് എടുത്തത്





Leave a Reply