June 21, 2026

ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

0
IMG-20190923-WA0146.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ദൊട്ടപ്പൻകുളത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കണിയാമ്പറ്റ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകൻ (37)   എന്ന ഇൻസ്റ്റാൾമെന്റ് മുരുകൻ  ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി 7.45ടെയാണ് അപകടം. തവണ വ്യവസ്ഥയിൽ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തുണിയും ഗൃഹോപകരണങ്ങളും വിൽപ്പന  ചെയ്തു വരികയായിരുന്നു മുരുകൻ. മൃതദേഹം ബത്തേരി താലൂക്ക്  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *