June 21, 2026

ടി സതീഷ് കുമാറിന് ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയയപ്പ് നൽകി.

0
IMG_20190923_144603.png
By ന്യൂസ് വയനാട് ബ്യൂറോ
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിലേക്ക്   സ്ഥലം മാറി പോയ ടി സതീഷ് കുമാറിന്  ജില്ലാ സ്പോർട്സ് കൗൺസിൽ യാത്രയയപ്പ് നൽകി. യാത്രയപ്പ് ചടങ്ങ് കൽപ്പറ്റ എം.എൽ. എ. സി. കെ. ശശീന്ദ്രൻ ഉത്‌ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ  ഹോസ്റ്റൽ കായിക താരങ്ങൾകായുള്ള  സ്പോർട്സ് കിറ്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ  ഭരണ സമിതി അംഗം കെ. റഫീക്ക് വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ സ്ഥാപക സെക്രട്ടറി ഐസക് മാസ്റ്റർ, സംസ്ഥന വോളീബോൾ അസ്സസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്  പി.ബി. ശിവൻ, , ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗങ്ങളായ ഏ. ഡി. ജോൺ, കെ. പി. വിജയി ടീച്ചർ, ജില്ലാ സോർട്സ് കൗൺസിൽ സെക്രട്ടറി എ. ടി. ഷണ്മുഖൻ,  ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി പ്രവീൺ, ജില്ലാ അട്യാപാട്യ അസോസിയേഷൻ സെക്രട്ടറി ഹംസ കോട്ടനാട്,  മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സീസർ ജോസ്,  പി. സഫറുള്ള എന്നിവർ സംസാരിച്ചു. കെ.പി. രവീന്ദ്രനാഥൻ നായർ, സിസ്റ്റർ പ്രെസ്സ്ലിൻ, ജില്ലാ സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ജില്ലാ ജിംനാസ്റ്റിക് അസോസിയേഷൻ സെക്രട്ടറി അർജുൻ തോമസ്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലിം കടവൻ സ്വാഗതവും, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം എൻ.സി. സാജിദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *