May 18, 2024

ഗാഡ്ഗിലിന്റെ സന്ദർശനം വയനാട്ടുകാരിൽ കൂടുതൽ പരിസ്ഥിതി അവബോധം ഉണർത്തിയെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി.

0
പ്രളയദുരന്തങ്ങളും ഗാഡ്ഗിലിന്റെ സന്ദർശനവും വയനാട്ടുകാരിൽ കൂടുതൽ പരിസ്ഥിതി അവബോധം ഉണർത്തിയതായി 

പശ്ചിമഘട്ട സംരക്ഷണ സമിതി വൈത്തിരി താലൂക്ക് സമ്മേളനം. 
ജില്ലാ പ്രസിഡണ്ട് വർഗ്ഗീസ് വട്ടേക്കാട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു .

പൊൻമുട്ടയിടുന്ന താറാവിന്റെ വയറു കീറുന്ന ആർത്തിപൂണ്ട ഉടമയും താറാവും തമ്മിലുള്ള ബന്ധം പോലെ തന്നെയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ളത്. പ്രകൃതി സന്തുലനത്തിൽ തുല്ല്യ പങ്കാളിത്തമുള്ള മനുഷ്യരുടെ ആധിക്യവും അതിക്രമവും പ്രകൃതിദുരന്തങ്ങളുടെ എണ്ണവും വൈവിധ്യവും കാഠിന്യവും വർദ്ധിപ്പിക്കുന്നു. ഉയർന്ന ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ചെറുക്കാൻ പക്ഷെ കേവലം പണത്തിന്റെയും വോട്ടിന്റെയും പിന്നാലെയോടുന്ന വികസനാന്ധതയുടെ കക്ഷിരാഷ്ട്രീയത്തിന് വ്യത്യാസമില്ലെന്നു വരുമ്പോൾ കാടിന്റെയും നാടിന്റെയും രക്ഷ ജുഡീഷ്യറിയെ ആശ്രയിച്ചിരിക്കുന്നു. ഇത്തരുണത്തിലാണ് മരടിന്റെയും ക്വാറികളും വനാതിർത്തിയും തമ്മിലുള്ള ദൂരപരിധിയുടെയും കാര്യത്തിലുള്ള കോടതി വിധികൾ പ്രസക്തമാകുന്നത് എന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം പറയുന്നു. പി.കെ.ഷിബു (പ്രസിഡണ്ട്), ബാലസുബ്രഹ്മണ്യൻ (സെക്രട്ടറി), മാത്യൂസ് (വൈസ് പ്രസിഡണ്ട്), ബഷീർ ആനന്ദ് ജോൺ (ജോ.സെക്രട്ടറി), മനോജ് മേപ്പാടി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അഡ്വ.പി. ചാത്തുക്കുട്ടി, സുലോചന രാമകൃഷ്ണൻ, ബഷീർ ആനന്ദ് ജോൺ, പി.കെ.ഷിബു, ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *