October 18, 2026

ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു പാര്‍ട്ടി ഫാഷിസ്റ്റ് നിലപാട് അപകടകരം:ഹമീദ് വാണിയമ്പലം

0
DSC_3285.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി: ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു പാര്‍ട്ടി എന്ന സംഘ് പരിവാര്‍ ഫാഷിസ്റ്റ് നിലപാട് രാജ്യത്തിന് അത്യന്തം അപകടകരമാണെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ വംശീയമായി ഇല്ലാതാക്കുവാനുള്ള ആസൂത്രിത ശ്രമമാണ് സംഘ് പരിവാര്‍ ഭരണകൂടം ചെയ്യുന്നതെന്നും ഈ ഭീഷണി ജനങ്ങള്‍ ഒന്നിച്ച് നിന്ന് പ്രതിരോധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.വെല്‍ഫയര്‍ പാര്‍ട്ടി മാനന്തവാടി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിരുന്നു ഹമീദ് വാണിയമ്പലം.
സംസ്ഥാന വൈസ് പ്രസിഡണ്ട് കൃഷ്ണന്‍ കുനിയില്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷരീഫ്, ജില്ലാ സെക്രട്ടറി പി.എച്ച് ഫൈസല്‍,മണ്ഡലം പ്രസിഡണ്ട് സൈദു കുടുവ,ടി.ഖാലിദ്, ഷാനവാസ് പനമരം,മുരളി പനമരം പ്രസംഗിച്ചു.കെ.റഫീഖ് സ്വാഗതവും മേഴ്‌സി മാര്‍ട്ടിന്‍ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *