October 18, 2026

ദേശീയപാതയിൽ ചേലോട് വാഹനാപകടം: തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി.

0
By ന്യൂസ് വയനാട് ബ്യൂറോ
ചേലോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. കൽപ്പറ്റ പാറത്തോട് റൂട്ടിലോടുന്ന സ്വകാര്യബസും മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൽ യാത്ര ചെയ്ത മൂന്നുപേർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഉച്ചകഴിഞ്ഞ്   മൂന്നു മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന ലോറിയാണ് ദിശമാറി ബസ്സുമായി കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ പരമാവധി ഒരു വശത്തേക്ക് ഒതുക്കി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *