അന്താരാഷ്ട്ര കാപ്പി ദിനാചരണം സംഘാടക സമിതി രൂപീകരിച്ചു.
അന്താരാഷ്ട്ര കാപ്പി ദിനാചരണം
സംഘാടക സമിതി രൂപീകരിച്ചു.
കല്പ്പറ്റ : അന്താരാഷ്ട്ര കാപ്പിദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബർ ഒന്നിന് കല്പ്പറ്റയില് നടക്കുന്ന വിവിധ പരിപാടികള്ക്ക് സംഘാടക സമിതി രൂപീകരിച്ചു. കോഫി ബോര്ഡ്, നബാര്ഡ്, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, വേവിന് പ്രൊഡ്യൂസര് കമ്പനി, വയനാട് സുസ്ഥിര കാര്ഷികവികസന മിഷന്, വയനാട് ചേംബര് ഓഫ് കോമേഴ്സ്, വയനാട് സോഷ്യല് സര്വ്വീസ് സൊസൈറ്റി, ബയോവിന് , വനമൂലിക, തുടങ്ങി വിവിധ ഏജന്സികളുടെ സഹകരണത്തോടെയാണ് ഒക്ടോബര് 1ന് അന്താരാഷ്ട്ര കാപ്പി ദിനമായി ആചരിക്കുന്നത്. രാവിലെ 9 മണി മുതല് രാത്രി 9 മണി വരെ കല്പ്പറ്റ അയ്യപ്പ ക്ഷേത്രത്തിനു സമീപമുള്ള എം.സി. ഓഡിറ്റോറിയത്തിൽ (പഴയ കോസ്മോപോളിറ്റന് ക്ലബ്ബ്) ആണ് ദിനാചരണ പരിപാടികള് നടക്കുന്നത്. കര്ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നന്നതിനുള്ള നടപടികള് ചര്ച്ച ചെയ്യല്, സെമിനാര്, പ്രദര്ശനം, പാനല് ചര്ച്ച, പ്രമേയ അവതരണം, കോഫി ബ്രാന്റിംഗ് പ്ലാനിംഗ്, കപ്പി സല്ക്കാരം, പൊതുസമ്മേളനം , ഗാനവിരുന്ന് എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടാകും.
വിവിധ സംഘടനകളുടെ നേതൃത്വത്തില് കല്പ്പറ്റയില് വെ ചേര്ന്ന കോഫി സംഘാടക സമിതി യോഗം ചേര്ന്നു. സംഘാടക സമിതി . ), ചെയര്മാനായി എം.കെ.ദേവസ്യ (വേവിന് പ്രൊഡ്യൂസര് കമ്പനി)
കണ്വീനറായി
പി.കെ.സുരേഷ് (ഡയറക്ടര്, ബ്രഹ്മഗിരി )
എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ സബ്കമ്മിറ്റികള്
എക്സിബിഷന് – . ജിനു തോമസ് (സി.ഇ.ഒ, വേവിന്)
ډ സെമിനാര് – കുമാരി.ജുബുനു (ബ്രഹ്മഗിരി)
ډ പബ്ലിസിറ്റി – . മോഹന്ദാസ് (ബ്രഹ്മഗിരി),
ടി.സി. ജോസഫ് (ബി.എഫ്.എസ്)
ډ ഫിനാന്സ് – സജി കാവനാകുടി (വസുകി), സി.വി. ഷിബു (വേവിന്) എന്നിവരെയും തിരഞ്ഞെടുത്തു.




Leave a Reply