June 21, 2026

ട്രൈബല്‍ സൊസൈറ്റികളെ ശാക്തീകരിക്കണം :മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ്

0
By ന്യൂസ് വയനാട് ബ്യൂറോ

        ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവാന്‍ ട്രൈബല്‍ സൊസൈറ്റികളെ ശാക്തീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത്ത് അഭിപ്രായപ്പെട്ടു. നിലവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സൊസൈറ്റുകളുടെ സഹകരണം ഇതിനായി തേടണം. വയനാട്ടിലെ ട്രൈബല്‍ സൊസൈറ്റികളെ സാങ്കേതികവും സാമ്പത്തികവും സാംസ്‌കാരികവുമായി ശാക്തീകരിക്കണം. ഭാവിയില്‍ ട്രൈബല്‍ സൊസൈറ്റികളുടെ സേവനം വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ജില്ലയുടെ സാങ്കേതികമായ പിന്നോക്കാവസ്ഥയ്ക്കും ഒരു പരിധിവരെ ഇതുവഴി പരിഹാരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

     ജില്ലാതല കര്‍മ്മ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ്, കര്‍മ്മ സമിതി കണ്‍വീനറും ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ്, എ.ഡി.എം തങ്കച്ചന്‍ ആന്റണി, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *